ന്യൂഡൽഹി : സ്വതന്ത്ര ഭാരത ത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ നോട്ടു നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 8 ‘കരി ദിനം’ ആയി ആചരി ക്കു വാൻ പ്രതിപക്ഷ കക്ഷി കളും രാജ്യത്തെ സെക്കുലർ പാർട്ടി കളും ആഹ്വാനം ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വരെ ഉപയോ ഗിച്ചു വന്നി രുന്ന 500 രൂപ യുടേയും 1000 രൂപ യു ടേയും നോട്ടു കൾ നിർത്ത ലാക്കുന്നു എന്ന് രാത്രി എട്ടു മണിക്ക് രാജ്യ ത്തെ അഭി സംബോ ധന ചെയ്യുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാ പിച്ചു. വിനിമയം ചെയ്തു വന്ന കറൻസി നോട്ടു കളിൽ 86 ശത മാനവും ഒറ്റയടിക്ക് അസാധു വാക്കി യതോടെ ജന ജീവി തവും അതോ ടൊപ്പം സമ്പദ് രംഗവും അവതാള ത്തിലായി.
കള്ള പ്പണം, കള്ള നോട്ട്, ഭീകരത, നികുതി വെട്ടിപ്പ് എന്നിവ തടയുവാനും കറന്‍സി രഹിത സമ്പദ് വ്യവസ്ഥ യി ലേക്ക് രാജ്യത്തെ നയിക്കു വാനും ആയി ട്ടാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഒറ്റയടിക്ക് അസാധു വാക്കുന്നത് എന്നാ യിരുന്നു സര്‍ക്കാര്‍ വിശദീ കരണം.
എന്നാൽ മോഡി സർക്കാരിന്റെ നോട്ടു നിരോ ധനവും പിന്നീട് നടപ്പാക്കിയ ചരക്കു സേവന നികുതി (ജി. എസ്. ടി.) സംവി ധാനവും പൂർണ്ണ പരാ ജയ മാണ് എന്ന് ബി. ജെ. പി. യുടെ തൊഴിലാളി സംഘടന യായ ബി. എം. എസ്. തുറഞ്ഞു പറഞ്ഞു കഴിഞ്ഞു.
മാത്രമല്ല മുതിർന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിൻഹ, മുൻ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവർ ത്ത കനുമായ അരുൺ ഷൂരി, മുൻ പ്രധാന മന്ത്രി മൻ മോഹൻ സിംഗ്, കോൺഗ്രസ്സ് നേതാവ് എ. കെ. ആന്റണി തുടങ്ങിയ വർ പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ തെറ്റായ സാമ്പത്തിക നയ ങ്ങൾക്ക് എതിരെ വന്നു കഴി ഞ്ഞി രുന്നു.
നോട്ട് നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിന ത്തിൽ സോഷ്യൽ മീഡിയ യിലെ പ്രൊഫൈൽ ചിത്രം കറുപ്പ് നിറമാക്കി പ്രതി ഷേധി ക്കുവാന്‍ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം ഏറെ ചർച്ച ചെയ്യ പ്പെട്ടു കഴിഞ്ഞു.
കോണ്‍ഗ്രസ്സ്, സി. പി. എം, തൃണ മൂൽ കോൺഗ്രസ്സ് തുടങ്ങി 18 പ്രതി പക്ഷ പാർട്ടി കളാണ് രാജ്യ വ്യാപക മായി നവംബർ 8 കരി ദിനം ആയി ആചരി ക്കുന്നത്.