ടു ജി കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു

December 21st, 2017

2g spectrum_epathram

ന്യൂഡൽഹി : ടു ജി സ്പെക്ട്രം കേസിൽ എ.രാജ, കനിമൊഴി എന്നിവരുൾപ്പെട്ട എല്ലാ പ്രതികളെയും ദില്ലി സിബിഐ കോടതി വെറുതെ വിട്ടു. കേസിൽ സിബിഐ സമർപ്പിച്ച രണ്ടു കുറ്റപത്രവും കോടതി റദ്ദാക്കി. പ്രതികൾക്കെതിരെ തെളിവുകൾ നിരത്തുന്നതിന് പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് സിബിഐ കോടതി ജഡ്ജി ഒ.പി സൈനി വ്യക്തമാക്കി.

തിങ്ങി നിറഞ്ഞ പ്രത്യേക കോടതി മുറിയിൽ ഒറ്റവരിയിലൊതുക്കിയുള്ള വിധി പ്രസ്താവനയാണ് ഒ.പി സൈനി നടത്തിയത്. ചട്ടങ്ങൾ മറികടന്ന് 2008 ൽ 2 ജി സ്പെക്ട്രം ലൈസൻസുകൾ 2001 ലെ വിലക്ക് വിറ്റതിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സി.എ.ജി കണ്ടെത്തിയത്. ആറു വർഷത്തോളം നീണ്ടു നിന്ന വിചാരണക്കൊടുവിൽ 2000 ത്തിലധികം പേജുള്ള വിധിയാണ് സിബിഐ കോടതി തയ്യാറാക്കിയത്.

- അവ്നി

വായിക്കുക: , , ,

Comments Off on ടു ജി കേസ് : എല്ലാ പ്രതികളെയും വെറുതെ വിട്ടു

ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി

November 28th, 2017

supremecourt-epathram

ഡൽഹി : രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഹാദിയ കേസിൽ സുപ്രീം കോടതി വിധി. ഹോമിയോ ഹൗസ് സർജൻസി പൂർത്തിയാക്കാൻ കോടതി ഹാദിയയ്ക് അനുമതി നൽകി. കേസിലെ കക്ഷികളായ ഭർത്താവിനും പിതാവിനും വിട്ടു നൽകാതെ ഹാദിയയെ നേരെ സേലത്തെ കോളേജിലേക്ക് സുരക്ഷിതമായി എത്തികണമെന്ന് കോടതി കേരള സർക്കാറിനോട് ഉത്തരവിട്ടു.

ഭർത്താവിനൊപ്പം ജീവിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനു സാധ്യമല്ലെന്ന് കോടതി പറഞ്ഞു. ഈ വിധിക്കെതിരെ ഹാദിയയുടെ ഭർത്താവ് അപ്പീൽ കൊടുത്തിട്ടുണ്ട്. അതു വരെ കോളേജിലോ ഹോസ്റ്റലിലോ ചെന്ന് ഹാദിയയെ കാണാം. തന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് ഭർത്താവ് മാത്രം മതിയെന്നും ഹാദിയ കോടതിയെ അറിയിച്ചു. അടച്ചിട്ട മുറിയിൽ ഹാദിയയുടെ വാദം നടത്തണമെന്ന പിതാവ് അശോകന്റെ ഹർജി സുപ്രീം കോടതി തള്ളി.

- അവ്നി

വായിക്കുക: , , , ,

Comments Off on ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി

മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

November 21st, 2017

pinarayi-vijayan-epathram
കൊച്ചി : മന്ത്രിസഭ യുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുള്ള കോടതി പരാമര്‍ശം ചൂണ്ടി ക്കാണിച്ചു കൊണ്ട് മുഖ്യ മന്ത്രി യെ സ്ഥാനത്തു നിന്നും നീക്കണം എന്ന് ആവ ശ്യപ്പെട്ട് ‘ക്വോ വാറന്റോ’ ഹര്‍ജി ഫയല്‍ ചെയ്തു.

ഗതാഗത മന്ത്രി യായി രുന്ന തോമസ് ചാണ്ടി യുടെ ഹര്‍ജി യും മന്ത്രി സഭാ യോഗ ത്തില്‍ നിന്നുള്ള സി. പി. ഐ. മന്ത്രി മാരുടെ  ബഹിഷ്‌കരണവും ചൂണ്ടി ക്കാ ണിച്ചു കൊണ്ട് കേരളാ യൂണി വേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ. എസ്. ശശി കുമാറാണ് ഹൈക്കോട തിയില്‍ ക്വോ വാറന്റോ ഹര്‍ജി നല്‍കി യിരി ക്കുന്നത്.

കോടതി പരാമർശ ത്തിന്റെ പശ്ചാത്തല ത്തില്‍ സംസ്ഥാന സര്‍ക്കാറിനു തുടരു വാനുള്ള അവകാശം നഷ്ട പ്പെട്ടു എന്നും മുഖ്യ മന്ത്രിയെ തല്‍ സ്ഥാനത്തു നിന്നും നീക്കണം എന്നുമാണ് ഹർജി യിൽ ആവശ്യ പ്പെടു ന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു

November 19th, 2017

deepika-bhansali‌_pathram

വിവാദങ്ങൾ അടങ്ങാത്ത സാഹചര്യത്തിൽ ബോളിവുഡ് ചിത്രമായ പത്മാവതിയുടെ റിലീസ് തീയ്യതി മാറ്റിവെച്ചു. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ തീയ്യതി പിന്നീട് അറിയിക്കും. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുക്കോൺ, ഷാഹിദ് കപൂർ, രൺവീർ സിങ്ങ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

നേരത്തെ അറിയിച്ച റിലീസ് തീയ്യതിക്ക് പത്തു ദിവസം ബാക്കി നിൽക്കുമ്പോഴും ചിത്രത്തിന് കേന്ദ്ര സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് റിലീസ് തീയ്യതി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു

തോമസ് ചാണ്ടി രാജി വെച്ചു

November 15th, 2017

thomas-chandi_epathram
തിരുവനന്തപുരം: കായൽ കയ്യേറ്റ ക്കേസിൽ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വെച്ചു. എൻ. സി. പി. നേതാവ് ടി. പി. പീതംബരൻ മുഖേന തോമസ് ചാണ്ടി മുഖ്യമന്ത്രി പിണ റായി വിജയന് രാജി ക്കത്ത് കൈമാറി.

കായൽ കൈയ്യേറ്റം നടത്തി എന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോർട്ടിന് എതിരെ തോമസ് ചാണ്ടി നൽകിയ ഹരജി ഹൈക്കോടതി തള്ളുകയും ചാണ്ടിയെ രൂക്ഷ ഭാഷയിൽ വിമർശി ക്കുകയും ചെയ്ത സാഹചര്യ ത്തി ലാണ് മന്ത്രി സ്ഥാനം രാജി വെക്കുന്നത്.

തോമസ് ചാണ്ടി യുടെ രാജി ക്കത്ത് ലഭിച്ചു എന്നും കത്ത് ഗവർണ്ണ ർക്ക് കൈമാറി എന്നും മുഖ്യമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on തോമസ് ചാണ്ടി രാജി വെച്ചു

Page 86 of 117« First...102030...8485868788...100110...Last »

« Previous Page« Previous « ദേവസ്വം ഒാർഡിനൻസിൽ ഗവർണ്ണര്‍ ഒപ്പു വെച്ചു
Next »Next Page » മാ​ർ​ത്തോ​മ്മാ ഇ​ട​ വ​ക ​യു​ടെ ‘വി​ള​വെ​ടു​പ്പു​ത്സ​വം’ വെ​ള്ളി ​യാ​ഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha