ന്യൂഡല്‍ഹി : ആന്ധ്രക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജ് ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കി യില്ല എങ്കില്‍ എന്‍. ഡി. എ. യുമായുള്ള സഖ്യം പിന്‍ വലിക്കും എന്ന തെലുങ്കു ദേശം പാര്‍ട്ടി (ടി. ഡി. പി.) യുടെ ഭീഷണി നില നില്‍ക്കെ യാണ് ധന മന്ത്രിയുടെ ഈ പ്രസ്ഥാവന
പാക്കേജ് എന്നത് പ്രത്യേക പദവി യില്‍ നിന്ന് വ്യത്യാസം ഇല്ലാ എന്നും സാമ്പത്തിക കമ്മീ ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജ് എന്ന് വിശേഷിപ്പിക്കുക മാത്ര മാണ് ചെയ്യുന്നത് എന്നും പ്രത്യേക പദവിക്ക് ലഭി ക്കുന്ന എല്ലാ ആനുകൂല്യ ങ്ങളും സഹായ ങ്ങളും പാക്കേജിലും ലഭിക്കും എന്നും മന്ത്രി പറഞ്ഞു.
മറ്റുള്ള സംസ്ഥാന ങ്ങള്‍ക്ക് എന്ന പോലെ ആന്ധ്രക്കും സാമ്പത്തിക വിഹിതം നല്‍കുവാന്‍ കേന്ദ്ര സര്‍ ക്കാര്‍ പ്രതിജ്ഞാ ബദ്ധ മാണ് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സാമ്പത്തിക മാന്ദ്യ ത്തിന്റെ സമയ ത്തും 4000 കോടി രൂപ ആന്ധ്രക്ക് സഹായ മായി അനുവദിച്ചി ട്ടുണ്ട്. ഇനി 138 കോടി രൂപ മാത്ര മാണ് ബാക്കി യുള്ളത്.
എല്ലാ സംസ്ഥാന ങ്ങള്‍ക്കും കേന്ദ്ര വിഹിതം തുല്യ രീതി യില്‍ ലഭിക്കുവാനുള്ള അവകാശം ഉണ്ട് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, നിയമം, വിവാദം, സാമ്പത്തികം