തിരുവനന്ത പുരം : തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡി ന്റെ കാലാ വധി രണ്ട് വര്‍ഷ മായി വെട്ടി ച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡി നന്‍സില്‍ ഗവര്‍ണ്ണര്‍ പി. സദാ ശിവം ഒപ്പു വെച്ചു.
ഓര്‍ഡിനന്‍സി ന്റെ നിയമ സാധുത സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം പരിഗണിച്ചു കൊണ്ടാണ് നടപടി. കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നേരിട്ട് രാജ്ഭവനില്‍ എത്തി വിശദീകരണം നല്‍കി യിരുന്നു. ഇതോടെ പ്രയാര്‍ ഗോപാല കൃഷ്ണനും അജയ് തറയിലും ദേവസ്വം ബോർഡിൽ നിന്നും ഒഴിവായി.
എ. പത്മകുമാര്‍ (പ്രസിഡണ്ട്) കെ. പി. ശങ്കരദാസ് (മെമ്പര്‍) എന്നിവരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണത്തി നായി നിയമിക്കും.