തിരുവനന്തപുരം: സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കാൻ അബ്കാരി നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് ബാർ ഉടമകൾ ഹൈക്കോടതിയെ ബോധിപ്പിച്ചു. സർക്കാർ സത്യവാങ്മൂലത്തിന് നൽകിയ മറുപടിയിലാണ് ബാർ ഉടമകൾ ഈ കാര്യം അറിയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മദ്യം വിളമ്പാൻ സംസ്ഥാന സർക്കാരിന്റെ വിലക്കില്ലെങ്കിൽ ബാർ ലൈസൻസ് ആവശ്യമില്ല എന്ന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം നിലവിലുണ്ട്. എന്നിരിക്കെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് തങ്ങൾ ബാർ ലൈസൻസ് അനുവദിക്കുന്നത് വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കാൻ ആണെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുകയാണ്. മാത്രവുമല്ല, സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പൊള്ളുന്ന വില അപ്രാപ്യവുമാണ്. മദ്യത്തിന്റെ ലഭ്യത കുറ്യ്ക്കുക എന്ന സാമൂഹിക ലക്ഷ്യമാണ് സർക്കാരിന്റേത് എങ്കിൽ ആദ്യം ചെയ്യേണ്ടത് സർക്കാർ വക മദ്യ വിൽപ്പന ശാലകൾ അടച്ചു പൂട്ടുകയാണ് എന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി