തിരുവനന്തപുരം: ഡാറ്റാ സെന്റർ കേസിൽ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ നിരപരാധിയാണ് എന്ന് സി. ബി. ഐ. ഹൈക്കോടതിയെ അറിയിച്ചു. ഇടത് പക്ഷ സർക്കാർ അധികാരത്തിൽ ഇരുന്ന കാലത്ത് സംസ്ഥാന ഡാറ്റാ സെന്റർ നടത്തുവാനുള്ള ടെൻഡർ അനുവദിച്ചതിൽ അഴിമതി നടന്നു എന്നായിരുന്നു കേസ്.
തങ്ങൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ടെൻഡറുകൾ അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല എന്നാണ് സി. ബി. ഐ. റിപ്പോർട്ട് വ്യക്തമാക്കുന്നത്. വി. എസ്. അച്യുതാനന്ദൻ നിരപരാധിയാണ്. ടെൻഡറുകൾ അനുവദിക്കുക വഴി സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. ടെൻഡർ നടപടികൾ സുതാര്യവും നിയമാനുസൃതവുമായിരുന്നു. ബാഹ്യമായ ഒരു ഇടപെടലും ഈ കാര്യത്തിൽ ഉണ്ടായിട്ടില്ല. എല്ലാ തെളിവുകളും തികച്ചും നീതിപൂർവ്വകമായ നടപടിക്രമങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നും സി. ബി. ഐ. കണ്ടെത്തി.
ചീഫ് വിപ്പ് പി. സി. ജോർജ്ജ് ആണ് ഇടപാടിൽ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. ഇതിനെ തുടർന്നാണ് സർക്കാർ സി. ബി. ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി