കൊച്ചി : ലാവലിന്‍ കേസില്‍ പിണറായി അടക്കം ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള തിരുവനന്തപുരം സിബിഐ കോടതി വിധി ശരിവെച്ച് ഹൈക്കോടതി പ്രസ്താവന ഇറക്കി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനായി.പിണറായിക്കെതിരെ യാതൊരു വിധ തെളിവുകളുമില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ സിബിഐ അപ്പീലിന് പോകുമെന്നാണ് സൂചന.
പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനു നല്‍കിയതില്‍ 374 കോടിയുടെ ക്രമക്കേട് നടന്നു എന്നാണ് കേസ്.പല മന്ത്രിമാര്‍ വന്നിട്ടും പിണറായിയെ മാത്രം പ്രതിയാക്കി എന്നും കോടതി വ്യക്തമാക്കി.2013 ലാണ് പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള സിബിഐ കോടതിയുടെ വിധി വന്നത്. ഇതിനെതിരെ സിബിഐ കൊടുത്ത റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി