തിരുവനന്തപുരം: ജനങ്ങളുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കാൻ ഉള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ ശ്രമം നികുതി ബഹിഷ്കരണം വഴി പരാജയപ്പെടുത്താൻ സി. പി. എം. ആഹ്വാനം നൽകി. 3000 കോടിയുടെ അധിക നികുതിയാണ് സർക്കാർ ജനങ്ങളുടെ മേൽ ചുമത്തുന്നത്. അസംബ്ളിയിൽ ചർച്ചയ്ക്ക് വെയ്ക്കാതെ ഏകാധിപത്യപരമായി നടപ്പിലാക്കിയ ഈ നടപടി ജനം പുറന്തള്ളും. സർക്കാരിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളുടെ ചുമലിൽ കെട്ടി വെയ്ക്കാനുള്ള ശ്രമം അനുവദിക്കില്ല. സാധാരണക്കാരന്റെ നടുവ് ഒടിക്കുന്നതിനു പകരം വൻ കിട ഉപഭോക്താക്കളിൽ നിന്നും ലഭിക്കാനുള്ള ഭീമമായ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള ആർജ്ജവമാണ് ധനമന്ത്രി കെ. എം. മാണി കാണിക്കേണ്ടത് എന്ന് നികുതി ബഹിഷ്കരണത്തിനുള്ള ആഹ്വാനം നൽകിക്കൊണ്ട് സി. പി. ഐ. (എം.) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, സാമ്പത്തികം