തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു.
സർക്കാർ ഭൂമി കയ്യേറി ഫ്ലാറ്റ് നിർമ്മി ക്കുവാന്‍ ചട്ട വിരുദ്ധ മായി സ്വകാര്യ കമ്പനി ക്ക് ഐക്യ ജനാധിപത്യ മുന്നണി സർ ക്കാർ അനു മതി നൽകി എന്നാണു പരാതി.
ഫ്ലാറ്റ് നിർമ്മാ താക്കൾ പാറ്റൂരിൽ സർക്കാ രിന്റെ 12 സെന്റ് സ്ഥലം കയ്യേറി എന്നാണു കേസ്. കേസില്‍ ഒന്നാം പ്രതി ജല വിഭവ വകുപ്പ് ഉദ്യോ ഗസ്ഥന്‍ ആയിരുന്ന സോമ ശേഖരന്‍. രണ്ടാം പ്രതി വാട്ടര്‍ അതോറിറ്റിയിലെ തന്നെ ഉദ്യോഗസ്ഥന്‍ ആയിരുന്ന മധു, മൂന്നാം പ്രതി മുന്‍ ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ്‍. നാലാം പ്രതി യാണ് ഉമ്മന്‍ ചാണ്ടി. ഫ്‌ളാറ്റ് കമ്പനി ഉടമയാണ് അഞ്ചാം പ്രതി.