മുംബൈ : ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രത്നവ്യാപാരി നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും സ്ഥാപനങ്ങളും വീടുകളും റെയ്ഡ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ 44 കോടിയുടെ വസ്തുക്കൾ കൂടി പിടിച്ചെടുത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിൽ നിന്നു 30 കോടി രൂപയാണ് കണ്ടെത്തിയത്.
വിദേശവാച്ചുകളുടെ വലിയ ശേഖരമാണ് നീരവ് മോദിക്കുള്ളത്. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഇവ പിടികൂടാൻ പോലീസിന് കഴിഞ്ഞു. നീരവ് മോദി ഗ്രൂപ്പിന്റെ 100 കറന്റ് അക്കൗണ്ടുകൾ മരവിപ്പിച്ചു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വിവാദം, വ്യവസായം, സാമ്പത്തികം