പരപ്പനങ്ങാടി: മദ്യം വാങ്ങുവാന്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റില്‍ ക്യൂ നിന്ന മുസ്ലിം യുവതിയെ സദാചാര പോലീസ് ചമഞ്ഞ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഭര്‍ത്താവുമൊത്ത് ഓട്ടോറിക്ഷയില്‍ മദ്യം വാങ്ങുവാനായി ബീവറേജ് ഔട്ട്‌ലെത്തില്‍ എത്തിയതായിരുന്നു യുവതി. ക്യൂവില്‍ യുവതിയെ കണ്ടതോടെ ചിലര്‍ രോഷാകുലരായി ചീത്തവിളിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഓട്ടോയില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന നാട്ടുകാര്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിനു സമീപത്തു വച്ചും മര്‍ദ്ദിച്ചു. പോലീസെത്തി അക്രമികളില്‍ നിന്നും യുവതിയേയും ഭര്‍ത്താവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പ്രേരണയാലാണ് മദ്യം വാങ്ങുവാന്‍ വന്നതെന്നും മര്‍ദ്ദനമേറ്റവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ അക്രമികളുടെ പേരില്‍ പോലീസ് കേസെടുത്തില്ലെന്നുമാണ് അറിയുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, പോലീസ് അതിക്രമം, സ്ത്രീ
ബീവറേജില്‍ നിന്ന് പെണ്ണുങ്ങക്ക് നിര്‍ഭയം മദ്യം വാങ്ങുവാനുള്ള സംരക്ഷണം നല്‍കുന്ന്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ണ്ണാടകത്തിലെ മതതീവ്രവാദികളുടെ കൂട്ട് സദാചാര പോലീസ് ചമയല്‍ കേരളത്തില്‍ പറ്റില്ല. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പറ്റാത്ത് ഉമ്മന്‍ ചാണ്ടിയും മദ്യമന്ത്രിയും രാജിവെക്കുക.
തമ്മാഗദിതം
വ്ര്തി കെട്ടവലെ
What happend to personal feedom? I hope police cannot say there is no case. Who ever abused this woman should be punished. What is wrong with standing in the queue?
മുസ്ലിം യുവതികള്‍ക്ക് ഇത്തരത്തിലുള്ള ഭര്‍ത്താക്കന്മാരെ കിട്ടിയാല്‍ അവരെ തെറ്റ് പറയാന്‍ പറ്റില്ല. അവര്‍ക്ക് ചെയ്യേണ്ടി വരും. അവരെ ഇത്തരത്തില്‍ സമുഹത്തിന്റെ മുന്നില്‍ ഏല്‍പിച്ച അയാളെ എന്തുകൊണ്ട് അടിച്ചവരും, കണ്ടുനിന്നവരും ഒന്നും ചെയ്യണമെന്ന്‍ ആലോചിച്ചില്ല? മുസ്ലിം സഹോദരന്‍മാര്‍ ഇപ്പോഴും സധൈര്യം ലൈനില്‍ നിന്നു കൊണ്ട് മദ്യം വങ്ങുമ്പോള്‍ ഇവരുടെ ഇച്ചാശക്തി എവിടെ പോയി? നിങ്ങള്‍ നന്നാവാതെ അവരെ അടിച്ചിട്ട് എന്ത് കാര്യം?
നാട്ടുകാര്‍ നിയമം കൈയ്യിലെടുക്കാന്‍ തുടങ്ങി. ഇതു എത്രയും പെട്ടെന്ന് നിര്‍ത്തലാക്കിയില്ലെങ്കില്‍ സംഗതി നിയന്ത്രണാതീതമാകും.
പെണ്ണുങ്ങള്‍ കാശ് കൊടുത്ത് മദ്യം വാങ്ങിക്കുന്നതിന് വിലക്കുണ്ടോ? പോലീസ് സ്ത്രീയെ അക്രമിച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമായിരുന്നു. സദാചാര പോലീസ് ആണോ കേരളത്തിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്നത്?
ചിലപ്പോള്‍ ഭര്‍ത്തവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരിക്കും ആ സ്ത്രീ അങ്ങനെ ചെയ്തത്. കാര്യം മനസ്സിലാക്കാതെ ഇങ്ങനെ ചെയ്യുക എന്ന് പറഞ്ഞാല്‍ ഇവനൊക്കെ അമ്മയും പെങ്ങളുമില്ലേ… ആദ്യം ഓട്ടോയിലിരുന്ന ഭര്‍ത്താവിനെ നാലെണ്ണം പൊട്ടിച്ചു വിടണമായിരുന്നു. അല്ലാതെ ആ പാവം സ്ത്രീയെ ഇങ്ങനെ മര്‍ദ്ദിക്കാന്‍ പാടില്ലായിരുന്നു.
സുനിദപരഞ്ചദ അദിന്റെ ഷരി
ചില കാര്യങ്ങള്‍ക്ക്. പോലീസ്സിനു ചിറ്റമ്മനയം ആണ്‍. സദാചാരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനായില്ലെങ്കില്‍. പണിനിര്‍ത്തി പോകുന്നതാണ് നല്ലത്.
കേരള നാട്ടില്‍ എല്ലാവര്‍ക്കും മദ്യം പേടി കുടാതെ വാങ്ങാന്‍ ഉള്ള സാഹചര്യം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കണം .പാവപ്പെട്ട സ്ത്രീകള്‍ക്കും മദ്യം വാങ്ങാന്‍ അവകാശം ഇല്ലേ ?