പാലക്കാട്: മദ്യപിച്ച് ട്രെയിനില്‍ കയറി ബഹളമുണ്ടക്കിയത് ചോദ്യം ചെയ്ത റേയില്‍വേ പോലീസുകാരനു കടിയേറ്റു.
ചൊവ്വാഴ്ച രാത്രി അമൃത എക്സ്പ്രസ്സില്‍ വച്ചാണ് റെയില്‍വേ കോണ്‍സ്റ്റബിള്‍ ദേവദാസിനെ മദ്യപന്മാര് കടിച്ച് പരിക്കേല്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മങ്കര കിഴക്കേക്കര പറമ്പ് വീട്ടില്‍ അബ്ദുള്‍ സലാം ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ടിക്കറ്റില്ലാതെ പാലക്കാട്ടുനിന്നും ട്രെയിനില്‍ കയറിയ മദ്യപസംഘം യാത്രക്കാരെ അസഭ്യം പറയുകയും മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് സംഭവത്തില്‍ ഇടപെട്ടതിനെതുടര്‍ന്നാണ് റെയില്‍വേ പോലീസ് കോണ്‍സ്റ്റബിളായ ദേവദാസിനെ സംഘം കടിച്ച് പരിക്കേല്പിച്ചത്. പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നതിനെതിരെ റെയില്‍വേ നടപടികള്‍ ശക്തമാക്കി വരികയാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, പോലീസ് അതിക്രമം, പ്രതിരോധം