കൊച്ചി : ടി. പി. ചന്ദ്ര ശേഖരൻ വധക്കേസ് ഗൂഢാ ലോചന സംബന്ധിച്ച അന്വേഷണം സി. ബി. ഐ. യെ ഏൽപ്പി ക്കണം എന്ന ഹര്‍ജി ഫെബ്രു വരി 14 ന് പരി ഗണി ക്കുവാന്‍ ഹൈക്കോടതി തീരുമാനം. ടി. പി. യുടെ ഭാര്യ കെ. കെ. രമ നൽകിയ ഹരജി യാണ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയി ല്‍ ഉള്ളത്.
സമാന മായ കേസു കളില്‍ നേരത്തെ വിശദ മായി അന്വേ ഷണം നടത്തി യതിനാല്‍ ടി. പി. ചന്ദ്ര ശേഖരന് വധ ശ്രമ ത്തിന്റെ ഗൂഢാ ലോചന കേസില്‍ സി. ബി. ഐ. അന്വേ ഷണം വേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നില പാട്.
ടി. പി. യുടെ കൊലപാതക വുമായി ബന്ധപ്പെട്ട ഗൂഢാ ലോചന അന്വേഷി ക്കുവാന്‍ രജിസ്റ്റർ ചെയ്ത മൂന്നാ മത്തെ കേസാണിത് എന്നും ഇനി ഒരു എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്തുള്ള അന്വേ ഷണം സാദ്ധ്യ മാവില്ല എന്നും നേരത്തെ കേസ് പരി ഗണി ക്കുമ്പോള് സംസ്ഥാന സർ ക്കാർ കോടതി യില്‍ ബോധിപ്പി ച്ചിരുന്നു.