കൊച്ചി : സർക്കാർ ചെലവിൽ സ്പീക്കർ പി. ശ്രീരാമ കൃഷ്ണന്‍ 49,900 രൂപ യുടെ കണ്ണട വാങ്ങിയ തിനെ ച്ചൊല്ലി വിവാദം പുകയുന്നു. ബജറ്റ് അവതരണ ത്തില്‍ സര്‍ക്കാര്‍ കടുത്ത ധന പ്രതിസന്ധി യില്‍ ആണെന്നും ചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലി ക്കണം എന്നും ധന മന്ത്രി തോമസ് ഐസക് നിർദ്ദേശി ച്ചതിനു തൊട്ടു പിറകെ യാണ് സ്പീക്കറുടെ കണ്ണട വിഷയം പുറത്തു വന്നത്.
മെഡിക്കല്‍ റീ- ഇമ്പേഴ്‌സ് മെന്റ് പ്രകാരം സ്പീക്കറുടെ പേരില്‍ 49,900 രൂപ കണ്ണട വാങ്ങിയ വക യിൽ കൈപ്പ റ്റിയ തുക യില്‍ കണ്ണടയുടെ ഫ്രെയി മിന് 4900 രൂപയും ലെൻസിന് 45,000 രൂപയും എന്നാണു വിവരാ വകാശ രേഖ കളിൽ കാണുന്നത്.
എന്നാൽ, കണ്ണടക്ക് വില കൂടിയ ലെന്‍സ് വാങ്ങാന്‍ നിര്‍ദ്ദേ ശിച്ചത് ഡോക്ടര്‍ ആണെന്നും വില കുറഞ്ഞ കണ്ണട വാങ്ങാന്‍ പറ്റിയ സാഹചര്യം അല്ലായി രുന്നതി നാല്‍ വില കൂടിയത് വാങ്ങി യാലേ പ്രശ്‌നം പരിഹരി ക്കുവാന്‍ സാധിക്കൂ എന്നുള്ള ഡോക്ടറുടെ നിര്‍ദ്ദേശം കൊണ്ട് അത്തരം ലെന്‍സ് വാങ്ങി ക്കേണ്ടി വന്നു. തനിക്ക് തെരഞ്ഞെടുക്കുവാന്‍ പറ്റിയത് ഫ്രെയിം ആയി രുന്നു അതിനു വില കുറവാണ് എന്നും വിമര്‍ശന ങ്ങള്‍ക്കു മറു പടി യായി സ്പീക്കര്‍ പറഞ്ഞു.