ന്യൂഡല്‍ഹി : കേന്ദ്ര മാനവ വിഭവ ശേഷി വികസന സഹ മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ (52) ഡല്‍ഹി യിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
2010 ലാണ് ശശി തരൂര്‍ സുനന്ദ പുഷ്കറിനെ വിവാഹം കഴിച്ചത്. ലാഹോറിലുള്ള പത്ര പ്രവര്‍ത്തക യുമായി ശശി തരൂറിന് വിവാഹ ബാഹ്യ ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭാര്യ സുനന്ദ പുഷ്‌കര്‍ ബുധനാഴ്ച പുറത്തു വിട്ട ട്വിറ്റര്‍ സന്ദേശ ങ്ങള്‍ വിവാദം ആയതിന് തൊട്ടു പിറകെ യാണ് സുനന്ദയെ മരിച്ച നില യില്‍ കണ്ടെ ത്തിയത്.
ചികിത്സ ക്കു വേണ്ടി മൂന്നു നാലു മാസം മാറി നിന്നപ്പോള്‍ പാക് മാധ്യമ പ്രവര്‍ത്തക മേഹര്‍ തരാര്‍ തന്റെ വിവാഹ ജീവിതം കലക്കാന്‍ ശ്രമിച്ചു എന്നാണ് സുനന്ദ ട്വിറ്ററില്‍ എഴുതിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പോലീസ്, സ്ത്രീ വിമോചനം