ന്യൂഡല്‍ഹി : ബി. എസ്. യെദ്യൂരപ്പ സര്‍ക്കാര്‍ ശനി യാഴ്ച നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി ഉത്തരവ്.
രഹസ്യ ബാലറ്റ് വേണം എന്നുള്ള അറ്റോർണി ജനറൽ കെ. കെ. വേണു ഗോപാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വോട്ടെടുപ്പ് എങ്ങനെ വേണം എന്ന് പ്രോടേം സ്പീക്കർ തീരുമാനിക്കും എന്നും കോടതി വ്യക്ത മാക്കി.
തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താം എന്നുള്ള ബി. ജെ. പി. യുടെ വാദം കോടതി തള്ളി. വിശ്വാസ വോട്ടെ ടു പ്പി നെ നേരിടാന്‍ തയ്യാറാണ് എന്ന്കോണ്‍ഗ്രസ്സ് നേരത്തേ തന്നെ അറി യിച്ചിരുന്നു.
വോട്ടെടുപ്പ് വരെ യെദ്യൂരപ്പ നയ പരമായ ഒരു തീരു മാനവും എടുക്കരുത് എന്നും ഭൂരിപക്ഷം തെളി യിക്കു ന്നത് വരെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർ ദ്ദേശി ക്കരുത് എന്നും കോടതി ആവശ്യപ്പെട്ടു.
ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യ മന്ത്രിക്കു 15 ദിവ സത്തെ സമയം ഗവര്‍ണ്ണര്‍ നല്‍കിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, കര്‍ണ്ണാടക, വിവാദം, സുപ്രീംകോടതി