ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ വീണ്ടും രാജി ഭീഷണി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പിന്തുണക്കുന്ന ഏഴു മന്ത്രിമാര്‍ രാജി ഭീഷണി മുഴക്കി. അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം യെദിയൂരപ്പക്കെതിരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കുനാണ് ഇതെന്ന് സൂചന. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ശോഭ കരന്തലജെ, വി.സോമണ്ണ, എം.വി.രേണുകാചാര്യ, ഉമേഷ് കാത്തി, ബസവരാജ് ബൊമ്മൈ, മുരുകേഷ് നിരാണി, സി.എം.ഉദാസി എന്നീ ഏഴ് മന്ത്രിമാരാണ് രാജിഭീഷണി മുഴക്കിയത്. ഇവരോടൊപ്പം ആറു എം. എല്‍. എ മാരും ഉണ്ട്. ഇവര്‍ ശനിയാഴ്ച രാത്രിയോടെ രാജിവെക്കുമെന്നും സൂചനയുണ്ട്. അനധികൃത ഖനനഇടപാടില്‍ യെദിയൂരപ്പ യ്‌ക്കെതിരെ അന്വേഷണം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന്റെ പിറ്റേന്നാണ് കര്‍ണാടക മന്ത്രിസഭയില്‍ രാജി ഭീഷണി മുഴക്കി പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഈ വിഷയത്തില്‍ യെദിയൂരപ്പയെ അനുകൂലിച്ചില്ല എന്നതാണ് രാജിഭീഷണിയുടെ പ്രധാന കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍