Wednesday, February 2nd, 2011

നഗ്നനായ മുഖ്യമന്ത്രി

yeddyurappa-pooja-epathram

ബാംഗ്ലൂര്‍ : കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഇന്ന് രാത്രി കൂടി നഗ്നനായി ഉറങ്ങും. കഴിഞ്ഞ രണ്ടു രാത്രികളിലും അദ്ദേഹം വെറും തറയില്‍ നഗ്നനായാണ് ഉറങ്ങിയത്. ആഭിചാര ക്രിയകളിലൂടെ തന്നെ എതിരാളികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി ഇതിനു പരിഹാരമായി ഭാനു പ്രകാശ് ശര്‍മ്മ എന്ന പൂജാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ വിധാന്‍ സഭയുടെ പരിസരത്ത് ആഭിചാര കര്‍മ്മങ്ങള്‍ ചെയ്തതിന്റെ തെളിവുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിയിരുന്നു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്‍പാണ് ഇവിടെ ദുര്‍മന്ത്രവാദം ചെയ്തത്. ഈ അന്വേഷണം എവിടെയും എത്തിയില്ല. അന്ന് അത് തന്റെ എതിരാളികള്‍ തനിക്കെതിരെ ചെയ്തതാണ് എന്ന് യെദ്യൂരപ്പ ആരോപിച്ചിരുന്നു.

തന്റെ ജീവന്‍ അപകടത്തിലാണെന്നും തന്നെ ആഭിചാരം കൊണ്ട് വക വരുത്താന്‍ എതിരാളികള്‍ ശ്രമിക്കുന്നുണ്ട് എന്നും വിധാന്‍ സഭയില്‍ നിന്നും വീട്ടിലേക്ക്‌ സഞ്ചരിക്കാന്‍ തനിക്ക് ഭയമാണെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യ പ്രസ്താവനയും നടത്തിയിരുന്നു.

ശത്രുക്കള്‍ ആഭിചാരം നടത്തുന്നതിനെതിരെ യെദ്യൂരപ്പയുടെ രക്ഷയ്ക്കെത്തിയത് അദ്ദേഹത്തിന്റെ “കുടുംബ പൂജാരി” ആയ ഭാനു പ്രകാശ് ശര്‍മ്മയാണ്. വൃശ്ചിക രാശിയില്‍ ജനിച്ച മുഖ്യമന്ത്രിയ്ക്ക് രാഹുവിന്റെ അപഹാരം തുടങ്ങുന്നതോടെ മാനഹാനിയും ശത്രു ദോഷവും സംഭവിക്കാം എന്നാണ് പൂജാരി പറയുന്നത്. ഇതിനു പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണം. അമാവാസിക്ക് മുന്‍പുള്ള മൂന്നു രാത്രികളില്‍ അദ്ദേഹം നഗ്നനായി വെറും തറയില്‍ ഉറങ്ങണം. പൂര്‍ണ നഗ്നനായി നദിയില്‍ മുങ്ങി 12 തവണ സൂര്യ നമസ്കാരം ചെയ്യണം. മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സഹസ്ര ചന്ദ്രിക യജ്ഞം നടത്തണം. ഗണപതിക്ക്‌ ഒരു ലക്ഷം മോദകങ്ങള്‍ സമര്‍പ്പിക്കുന്ന ലക്ഷ മോദക ഗണപതി ഹോമവും നടത്തണം. ഇതാണ് പൂജാരി നിര്‍ദ്ദേശിച്ച പരിഹാരം.

ഇതെല്ലാം ചെയ്യാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നാണ് സൂചന. ഇതിന്റെ ആദ്യ പടിയായിരുന്നു കഴിഞ്ഞ രാത്രികളിലെ നഗ്നമായ ഉറക്കം.

താന്‍ മുഖ്യമന്ത്രിക്കെതിരെ ആഭിചാരം ചെയ്തു എന്ന ആരോപണ ത്തിനെതിരെ കോണ്ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സിദ്ധ രാമയ്യ കോടതിയെ സമീപിക്കുകയാണ്. അധികാരം നഷ്ടപ്പെടുമെന്ന ഭയത്താല്‍ മുഖ്യമന്ത്രിയുടെ മാനസിക നില തെറ്റിയിരിക്കുകയാണ് എന്ന് സിദ്ധരാമയ്യ പറയുന്നു. അന്ധ വിശ്വാസിയായ ഒരു മുഖ്യമന്ത്രി കര്‍ണ്ണാടകത്തിന് അപമാനമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • മരുന്നു കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിന്‍വലിച്ചു
 • ലോക്ക് ഡൗണ്‍ നീട്ടണം എന്ന് ഏഴു സംസ്ഥാന ങ്ങളുടെ ആവശ്യം
 • കൊവിഡ്-19 വൈറസ് വായു വിലൂടെ പകരില്ല : ഐ. സി. എം. ആര്‍.
 • തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ല :  ബി. എസ്. യെദ്യൂരപ്പ
 • കൊവിഡ് -19 : സംസ്ഥാനങ്ങള്‍ക്ക് 11,092 കോടി രൂപ കേന്ദ്രം അനുവദിച്ചു
 • ശ്വാസകോശ രോഗി കളില്‍ 10 % കൊറോണ ബാധിതർ
 • കൊവിഡ്-19 : സാമൂഹിക വ്യാപന ത്തിന്റെ തെളിവു കൾ ലഭിച്ചിട്ടില്ല -ഏതു പ്രതിസന്ധിയും നേരിടാൻ സജ്ജം
 • ഇന്ത്യയിൽ 21 ദിവസം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
 • ജനതാ കര്‍ഫ്യൂ : പൂര്‍ണ്ണ പിന്തുണ യുമായി രാജ്യം
 • കൊവിഡ്-19 പരിശോധന കൾക്ക് സ്വകാര്യ ലാബു കളി ലും സൗകര്യം
 • ഗള്‍ഫ് രാജ്യ ങ്ങളില്‍ നിന്ന് വരുന്ന വര്‍ക്ക് 14 ദിവസം നിര്‍ബ്ബന്ധിത ക്വാറന്റയിന്‍ 
 • കൊറോണ പ്രതിരോധം : പകര്‍ച്ച വ്യാധി തടയല്‍ നിയമം നടപ്പിലാക്കും
 • പത്തു ബാങ്കുകള്‍ ലയിപ്പിക്കും : നിര്‍മ്മലാ സീതാ രാമന്‍
 • സി. എ. എ. : യു. എന്‍. മനുഷ്യാ വകാശ കമ്മീഷന്‍ സുപ്രീം കോടതി യില്‍
 • ഗോമൂത്രവും ചാണകവും കൊറോണ യെ പ്രതിരോധിക്കും : ബി. ജെ. പി. നേതാവ്
 • പാന്‍ – ആധാര്‍ ബാന്ധവം : മാര്‍ച്ച് 31 നു ശേഷം പതിനായിരം രൂപ പിഴ
 • അന്തര്‍ദേശീയ ആയുഷ് സമ്മേളനം ഏപ്രിൽ 9 മുതൽ ദുബായിൽ
 • 2000 രൂപ നോട്ടു കള്‍ എ ടി എമ്മു കളില്‍ നിന്ന്പിന്‍ വലിക്കുന്നു
 • പോലീസിനെതിരായ രൂക്ഷ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റി
 • അവിശ്വസനീയമായ ഉയര്‍ച്ച യുടെ ചലിക്കുന്ന കഥ : മോഡി യെ പുകഴ്ത്തി ട്രംപ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine