ന്യൂഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആന്ധ്രയിലെ മുന്‍ ഗവര്‍ണ്ണറുമായ എന്‍. ഡി. തിവാരി ഡല്‍ഹി സ്വദേശിയായ രോഹിത് ശേഖറിന്റെ പിതാവാണ് എന്ന് ഡി. എൻ. എ. പരിശോധനയിലൂടെ തെളിഞ്ഞു. ഡി. എൻ. എ. പരിശോധനയുടെ ഫലം തന്റെ ചേംബറിൽ വെച്ച് തുറന്നു പരിശോധിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി റേവാ ഖെത്രപാൽ ഇത് പിന്നീട് കോടതിയിൽ വെളിപ്പെടുത്തുകയായിരുന്നു. ഡി. എൻ. എ. പരിശോധനയുടെ ഫലം സ്വകാര്യമാക്കി വെയ്ക്കണം എന്ന എൻ. ഡി. തിവാരിയുടെ ആവശ്യം കോടതി തള്ളി.
ഒന്നാം പ്രതി 87 കാരനായ എൻ. ഡി. തിവാരി തന്നെയാണ് 32കാരനായ രോഹിത് ശേഖറിന്റെ അച്ഛൻ എന്നും രണ്ടാം പ്രതി ഉജ്ജ്വല ശർമ്മയാണ് ശേഖറിന്റെ അമ്മ എന്നും ഡി. എൻ. എ. പരിശോധനാ ഫലം തെളിയിക്കുന്നതായി കോടതി അറിയിച്ചു.
ഡി. എൻ. എ. ടെസ്റ്റ് ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അനുകൂല വിധി സമ്പാദിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, തട്ടിപ്പ്, വിവാദം