ദിസ്പുർ : അസമിൽ രണ്ടു ലക്ഷത്തിൽ പരം പേർ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. വൈദ്യുതി പലപ്പോഴും ഇവിടെ ലഭ്യമല്ല. അരിയും പരിപ്പും ഉപ്പുമാണ് ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത്. വീടുകൾ കലാപകാരികൾ അഗ്നിക്കിരയാക്കിയപ്പോൾ സർവ്വസ്വവും നഷ്ടപ്പെട്ടവരാണ് ഇവിടെ കഴിയുന്ന ഭൂരിഭാഗവും. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ. ഗർഭിണികളായ പല സ്ത്രീകളും കുഞ്ഞുങ്ങളെ ഈ ക്യാമ്പുകളിൽ വെച്ച് പ്രസവിക്കുന്നു. കുഞ്ഞുങ്ങൾക്ക് നൽകുവാനുള്ള ഭക്ഷണമൊന്നും ഇവിടെ ലഭ്യമല്ല. വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ഇരു വിഭാഗത്തെയും ജനങ്ങൾ ഒത്തൊരുമയോടെയാണ് കഴിഞ്ഞിരുന്നത് എന്ന് അഭയാർത്ഥി ക്യാമ്പുകളിൽ പലരും സാക്ഷ്യപ്പെടുത്തുന്നു. പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്തെന്ന് പലർക്കും അറിയില്ല. കലാപം തുടങ്ങിയപ്പോൾ ജീവനും കൊണ്ട് വീടുകളിൽ നിന്ന് ഇറങ്ങി ഓടിയവരാണ് പലരും. ഇവരുടെ ധൈര്യവും ആത്മവിശ്വാസവും സ്വസ്ഥമായ ജീവിതവുമൊക്കെ പുനഃസ്ഥാപിക്കുന്നത് സർക്കാരിന് മുന്നിൽ വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്.
- ജെ.എസ്.
നുശ്ഴന്ന്ജു കയറിയവരെ പുറട്ഠാക്കി ഇന്ത്യയെ ശുദ്ധീകരിക്കണം. വിശുദ്ധ രാജ്യട്ഠു നിന്നും ഹിന്ദുരാജ്യട്ഠേക്ക് നുഴന്ന്ജു കയറേണ്‍റ്റ.