ചെന്നൈ : വിവാദ സന്യാസി നിത്യാനന്ദയെ അറസ്റ്റു ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കോടതി യില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണ് എന്നും യഥാര്‍ത്ഥ വിവര ങ്ങള് നല്‍കണം എന്നു മുള്ള കോടതി യുടെ നിരന്തര മായ മുന്നറിയിപ്പ് നിത്യാനന്ദ വക വെച്ചില്ല എന്നും അതു കൊണ്ട് ഇയാളെ അറസ്റ്റു ചെയ്ത് ബുധനാഴ്ച തന്നെ കോടതി യില്‍ ഹാജരാക്കണം എന്നും ജസ്റ്റിസ് ആര്. മഹാ ദേവന് പോലീസിന് നിര്‍ദ്ദേശം നല്കി.
നിത്യാനന്ദയില്‍ നിന്ന് മധുര മഠം സംരക്ഷിക്കുവാൻ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്ന് ആവശ്യ പ്പെട്ട് മധുര സ്വദേശി എം. ജഗദല്‍ പ്രതാപന് നൽകിയ ഹര്‍ജി യിലാണ് കോടതി ഉത്തരവ്.
മധുര മഠം സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂല ത്തില്‍ നിത്യാനന്ദ തെറ്റായ വിവര ങ്ങളാ ണ് നല്കി യിരു ന്നത്. സത്യ സന്ധ മായി കാര്യ ങ്ങള് ബോധിപ്പി ക്കുവാൻ പല തവണ കോടതി ആവശ്യപ്പെട്ടു എങ്കിലും നിത്യാ നന്ദ വിസമ്മ തിച്ചു.
തെറ്റായ വിവരങ്ങള്‍ നല്കി നീതി പീഠത്തെ കബളിപ്പിച്ച നിത്യാനന്ദക്ക് എതിരെ കോടതി സ്വമേധയാ കേസ് എടു ക്കുകയായി രുന്നു.
കോടതി നടപടി കള്‍ ഫോണ്‍ ക്യാമറ യില്‍ പകര്‍ത്തി സന്ദേശം അയക്കുവാന്‍ ശ്രമിച്ച ശിഷ്യനെ കോടതി ശാസിച്ചു. കോടതി നടപടി കള്‍ പകര് ത്തുവാൻ ആരാണ് നിങ്ങള്‍ക്ക് അനുമതി നല്കി യത്. ഫോണ്‍ സന്ദേശ ങ്ങള് അയച്ചു ആര്‍ക്കാണ് കൊടുക്കുന്നത്. കളിക്കുവാനുള്ള മൈതാനമാണ് കോടതി എന്നു കരു തരുത്. നിങ്ങളുടെ ആശ്രമത്തെ ക്കുറി ച്ചുള്ള നൂറു കണക്കിന് പരാതി കള്‍ കോടതി യുടെ പരി ഗണനയി ലാണ് എന്നും കോടതി മുന്നറിയിപ്പ് നൽകു കയും ഇയാളില്‍ നിന്ന് ഫോണ്‍ പിടി ച്ചെടു ക്കുവാനും കോടതി നിര്‍ദേശിച്ചു.