കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ ശമ്പളം ബാങ്കു വഴി നല്‍കണമെന്ന് തൊഴില്‍ വകുപ്പ് ഉത്തരവിട്ടു. ചെക്കായിട്ടായിരിക്കും ശമ്പളം നല്‍കുക. മിനിമം വേതനം നല്‍കുന്നുണ്ടെന്നും രേഖകളില്‍ കൂടുതല്‍ തുക കാണിച്ച് കുറഞ്ഞ വേതനം നല്‍കുന്ന പ്രവണത ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടി. ഇതിലൂടെ നേഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നും തൊഴില്‍ വകുപ്പ് കരുതുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടും ചൂഷണം അവസാനിപ്പിക്കുന്നതിനുമായി കേരളത്തിലെ വിവിധ ആശുപത്രികളില്‍ നേഴ്സുമാര്‍ സമരം നടത്തി വരികയാണ്. നേഴ്സുമാരുടെ സമരം മൂലം വിവിധ ആശുപത്രികളില്‍ രോഗികള്‍ ദുരിതം അനുഭവിക്കുകയാണ്. ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയും ഉണ്ടാകുന്നുണ്ട്.
കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്സുമാര്‍ വലിയ തോതില്‍ തൊഴില്‍ ചൂഷണം അനുഭവിച്ചു വരുന്നവരാണ്. അസംഘടിതരായിരുന്നതിനാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. മുംബൈ, കല്‍ക്കട്ട തുടങ്ങിയ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ സ്വകാര്യ മേഘലയില്‍ തൊഴില്‍ ചെയ്യുന്ന നേഴ്സുമാര്‍ക്കും സംഘടിക്കുവാനും സമരം ചെയ്യുന്നതിനും ശക്തമായ പ്രചോദനമായി. മികച്ച സേവനം നല്‍കുന്ന അഭ്യസ്ഥവിദ്യരായ സ്വകാര്യ മേഘലയിലെ നേഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ പല മടങ്ങാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് ലഭിക്കുന്നത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, കോടതി, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹ്യ പ്രവര്‍ത്തനം, സ്ത്രീ