ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

October 28th, 2024

aadhaar-right-to-privacy-petitioner-justice-ks-puttaswamy-passes-away-ePathram
ബെംഗളുരു : കർണ്ണാടക ഹൈക്കോടതിയിലെ റിട്ടയേഡ് ജസ്റ്റിസ്. കെ. എസ്. പുട്ടസ്വാമി (98) അന്തരിച്ചു. സ്വകാര്യത മൗലികാവകാശം ആക്കുവാൻ നിയമ പോരാട്ടം നടത്തിയത് ഇദ്ദേഹമായിരുന്നു. ആധാറിൻ്റെ നിയമ സാധുത ചോദ്യം ചെയ്ത് പുട്ട സ്വാമി നല്‍കിയ ഹരജിയിലാണ് സ്വകാര്യത പൗരൻ്റെ മൗലികാവകാശം ആണെന്നുള്ള സുപ്രീം കോടതി യുടെ സുപ്രധാന വിധി ഉണ്ടായത്.

അഭിഭാഷകനായി 1952 ല്‍ എൻറോൾ  ചെയ്ത കെ. എസ്. പുട്ട സ്വാമി 1977 ല്‍ കർണ്ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1986 വരെ സേവ നം അനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ ബംഗളൂരു ബെഞ്ചിൽ വൈസ് ചെയര്‍ പേഴ്‌സൺ ആയിരുന്നു.

ആധാര്‍ പദ്ധതിയുടെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്ത് 2012 ലാണ് പുട്ട സ്വാമി സുപ്രീം കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തത്. സ്വകാര്യതക്കുള്ള അവകാശം മൗലിക അവകാശം ആണെന്നു സുപ്രീം കോടതി വ്യക്തമാക്കി എങ്കിലും, പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

 * സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി

- pma

വായിക്കുക: , , , , , ,

Comments Off on ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

September 28th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആധാര്‍ കാര്‍ഡ് സുരക്ഷിതമല്ല എന്നും സ്വകാര്യതയെ ബാധിക്കും എന്നും ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ഐ. ഡി. പ്രോഗ്രാം ആയ ആധാറില്‍ നിന്ന് മിക്കപ്പോഴും ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാതിരുന്ന സാഹചര്യം ഉണ്ട് എന്നും ബയോ മെട്രിക് സാങ്കേതിക സംവിധാനങ്ങളില്‍ ആധാറിന് വിശ്വാസ്യത ഇല്ല എന്നും മൂഡീസ് വിമര്‍ശിച്ചു.

വിരല്‍ അടയാളം, കണ്ണിന്‍റെ ഐറിസ് സ്കാനിംഗ്, മൊബൈല്‍ ഫോണ്‍ (ഒ. ടി. പി.) വഴി എന്നിങ്ങനെ യാണ് ആധാര്‍ വെരിഫിക്കേഷന്‍ നടക്കുന്നത്. ഇന്ത്യയിലെ മാറി മാറി വരുന്ന കലാവസ്ഥ ഇതിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.

ആധികാരികതയുടെയും വിശ്വാസ്യത യുടെയും പ്രശ്‌നം നിലനില്‍ക്കുന്നു എന്ന വിമര്‍ശമാണ് മൂഡീസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ഐ. ഡി. മാത്രം ഉപയോഗിച്ച് നിരവധി ഡാറ്റാ ബേസുകളില്‍ ഇടപെടാന്‍ സാധിക്കുന്നത് വളരെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന വിമര്‍ശനവും മൂഡീസ് ഉയര്‍ത്തുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ ന്യായീകരിക്കുന്നതും വ്യക്തമാക്കുന്നതും ആയിട്ടുള്ള തെളിവുകളും ഗവഷേണ രേഖയും ഒന്നും തന്നെ മൂഡീസിന്‍റെ ഭാഗത്ത് ഇല്ല എന്ന എതിര്‍വാദം ഉന്നയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. മറ്റെല്ലാ വെരിഫിക്കേഷന്‍ രീതികള്‍ക്കും മേലെയായി, സുരക്ഷ ഉറപ്പു വരുത്താന്‍ മൊബൈല്‍ ഒ. ടി. പി. സംവിധാനം ഉണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ന്യായീകരണം.

ആധാറിന്‍റെ ഡാറ്റ മാനേജ്മന്‍റ് അപര്യാപ്തമാണ് എന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഡിറ്റിംഗ് കേന്ദ്രമായ സി. എ. ജി. അഭിപ്രായപ്പെട്ട് ഒരു വര്‍ഷം ആവുമ്പോഴാണ് മൂഡീസ് ഈ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്

ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

September 11th, 2023

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുവാനുള്ള അവസാന തീയ്യതി 2023 ഡിസംബര്‍ 14 വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്ഡേഷനു വേണ്ടിയുള്ള തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സെപ്തംബര്‍ 14 എന്ന അവസാന തിയ്യതി ഡിസംബര്‍ 14 വരെ ദീര്‍ഘിപ്പിച്ചത്. യു. ഐ. ഡി. എ. ഐ. പോര്‍ട്ടല്‍ വഴി ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ വിവരങ്ങള്‍ പുതുക്കാം.

Aadhaar Updates & Twitter

- pma

വായിക്കുക: , , , , , ,

Comments Off on ആധാര്‍ അപ്‌ഡേഷൻ : വിവരങ്ങൾ നൽകുവാനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

ആധാര്‍ : തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ മുന്നറിയിപ്പ് പിന്‍വലിച്ചു

May 29th, 2022

national-id-of-india-aadhaar-card-ePathram

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പി ആര്‍ക്കും നല്‍കരുത് എന്നുള്ള മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടായേക്കാം എന്നതിനാല്‍ പ്രസ്തുത വാര്‍ത്താ കുറിപ്പ് പിന്‍വലിക്കുന്നു എന്നും മന്ത്രാലയം അറിയിച്ചു. യു. ഐ. ഡി. എ. ഐ. യുടെ യൂസര്‍ ലൈസന്‍സ്സ് ഉള്ളവര്‍ക്ക് മാത്രമേ ആധാര്‍ വിവരങ്ങള്‍ നല്‍കാവൂ എന്നായിരുന്നു നേരത്തേയുള്ള മുന്നറിയിപ്പ്.

ആധാര്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ആധാറിന്‍റെ ഫോട്ടോ കോപ്പി ഒരു സ്ഥാപനവുമായും പങ്കു വെക്കാന്‍ പാടില്ല. പകരം, അവസാനത്തെ നാലക്കങ്ങള്‍ മാത്രം നല്‍കുക എന്നും സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തിയ്യേറ്ററു കൾ തുടങ്ങിയവർക്ക് ആധാർ കാർഡിന്‍റെ കോപ്പി നല്‍കരുത് എന്നും ഇത് ആധാര്‍ നിയമം 2016 അനുസരിച്ച് കുറ്റകരം ആണെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

ദുര്‍വ്യാഖ്യാനത്തിന് ഇടയുണ്ട് എന്നതിനാൽ ഈ മുന്നറിയിപ്പ് പിന്‍വലിച്ചു എന്നും മന്ത്രാലയം അറിയിച്ചു. ആധാര്‍ കാര്‍ഡ് നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ യു. ഐ. ഡി. എ. ഐ. യുടെ അംഗീകാരം ഇല്ലാത്ത ആര്‍ക്കും കോപ്പി നല്‍കരുത് എന്നായിരുന്നു മന്ത്രാലയം നല്‍കിയ മുന്നറിയിപ്പ്.

- pma

വായിക്കുക: , , , , , ,

Comments Off on ആധാര്‍ : തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ മുന്നറിയിപ്പ് പിന്‍വലിച്ചു

ആധാർ കാർഡ് : ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സർക്കാർ

May 29th, 2022

national-id-of-india-aadhaar-card-ePathram
ന്യൂഡല്‍ഹി : ആധാർ കാർഡ് വിവരങ്ങൾ ഒരു കാരണ വശാലും ആർക്കും കൈമാറരുത് എന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. ആവശ്യം എങ്കിൽ അവസാന നാലക്കം മാത്രം കാണുന്ന തരത്തിൽ മാസ്ക് ചെയ്ത കോപ്പി മാത്രം നല്‍കാന്‍ പാടുള്ളൂ എന്നും ഐ. ടി. മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാലാണ് ഈ മുന്നറിയിപ്പ്. ആധാര്‍ സ്‌കാന്‍ ചെയ്തതോ ഫോട്ടോ കോപ്പിയോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തി കള്‍ക്കോ നല്‍കരുത്.

യുണീക്ക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) ലൈസൻസ് ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തിയ്യേറ്ററുകൾ തുടങ്ങിയ വർക്ക് ആധാർ കാർഡിന്‍റെ കോപ്പി ശേഖരിക്കുവാനോ സൂക്ഷിക്കുവാനോ അനുവാദം ഇല്ല. ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്‍റര്‍നെറ്റ് കഫേ കളിലെ പൊതു കമ്പ്യൂട്ടറു കൾ ഉപയോഗി ക്കുവാന്‍ പാടില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ ഡൗൺ ലോഡ് ചെയ്ത ഇ-ആധാറിന്‍റെ എല്ലാ കോപ്പികളും കമ്പ്യൂട്ടറിൽ നിന്ന് പൂർണ്ണമായും ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പു വരുത്തണം.

- pma

വായിക്കുക: , , , ,

Comments Off on ആധാർ കാർഡ് : ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സർക്കാർ

Page 1 of 41234

« Previous « ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു
Next Page » ആധാര്‍ : തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ മുന്നറിയിപ്പ് പിന്‍വലിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha