മധ്യപ്രദേശ് : കന്നുകാലി കളുടെ സുരക്ഷ, മെച്ചപ്പെട്ട രീതി യിലെ പാല്‍ ഉല്‍പ്പാദനം എന്നിവ ലക്ഷ്യ മാക്കി മധ്യ പ്രദേ ശി ലെ രണ്ടര ലക്ഷം നാല്‍ക്കാലി കള്‍ക്ക് ആധാര്‍ കാര്‍ഡിനു സമാന മായ സവിശേഷ തിരി ച്ചറി യല്‍ രേഖ കള്‍ തയ്യാ റായി.
ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ പദ്ധതി പ്രകാര മാണ് കന്നു കാലി കള്‍ക്ക്തിരിച്ചറിയല്‍ നമ്പര്‍ നല്‍കി യിട്ടുള്ളത്. കാലി കളുടെ വയസ്സ്, വര്‍ഗ്ഗം, സ്വഭാവ സവി ശേഷത കള്‍ തുട ങ്ങി യവ തിരിച്ചറി യു വാന്‍ കഴി യുന്ന 12 അക്ക നമ്പറു കളാണ് കന്നു കാലി കള്‍ ക്കുള്ള ‘ആധാറി നും’ നല്‍കി യിട്ടു ള്ളത്.
കന്നു കാലി കളുടെ തിരിച്ചറിയല്‍ നമ്പര്‍ ഉടമ യുടെ ആധാറു മായി ബന്ധിപ്പിക്കും. അനധികൃത വില്‍ പ്പന, കള്ള ക്കടത്ത്, കാലി കളെ ഉപേക്ഷിക്കല്‍ എന്നിവ തടയുക യാണ് ഇതിന്റെ ഉദ്ദേശം.
ദേശ വ്യാപകമായി നടപ്പാക്കുന്ന ‘ഇൻഫർമേഷൻ നെറ്റ് വര്‍ക്ക് ഫോര്‍ അനിമൽ പ്രൊഡക്ടി വിറ്റി ആൻഡ് ഹെൽത്ത്’ (ഐ. എൻ. എ. പി. എച്ച്) പദ്ധതി ക്കു വേണ്ടി യാണ് കാലികൾക്ക് നമ്പർ നൽകുന്നത്.