ന്യൂഡല്‍ഹി : ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരി ക്കുന്നത് ആതീവ സുരക്ഷിത മായിട്ടാണ് എന്നും അതൊരി ക്കലും ചോര്‍ന്നു പോവു കയില്ലാ എന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി യില്‍ അറിയിച്ചു.
ഐഡന്റിറ്റീസ് ഡാറ്റ റെപ്പോസിറ്ററി യില്‍ 10 മീറ്റര്‍ ഉയര വും നാലു മീറ്റര്‍ വീതി യുമുള്ള പ്രത്യേക ഭിത്തി കള്‍ക്ക് ഉള്ളില്‍ ആധാര്‍ വിവര ങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ കെ. കെ. വേണു ഗോപാല്‍ വ്യക്തമാക്കി.
ആധാര്‍ എന്നത് വിശ്വാസ്യത ഇല്ലാത്തതല്ല. മറിച്ച്, അഴിമതി ഇല്ലാതാക്കുവാനുള്ള ഗൗരവ പൂര്‍ണ്ണ മായ ശ്രമ ത്തിന്റെ ഭാഗ മാണ് എന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ആധാര്‍ വിവര ങ്ങള്‍ സൂക്ഷിച്ചിരി ക്കുന്നതു സംബ ന്ധിച്ചും സുരക്ഷ സംബന്ധിച്ചുമുള്ള വിശദാംശ ങ്ങള്‍ വിവരി ക്കുന്ന തിനും കോടതി യുടെ സംശയ ങ്ങള്‍ ദുരീകരി ക്കുന്ന തിനും അവസരം നല്‍കണം എന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതി യില്‍ ആവശ്യ പ്പെട്ടു. അപേക്ഷയില്‍ കോടതി പിന്നീട് തീരുമാനം എടുക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: aadhaar, കോടതി, മനുഷ്യാവകാശം, രാജ്യരക്ഷ, വിവാദം, സാങ്കേതികം