‘ഷക്കീല – നോട്ട് എ പോൺ സ്റ്റാർ’ ടീസർ റിലീസ് ചെയ്തു

December 9th, 2020

shakeela-epathram

പ്രശസ്ത നടി ഷക്കീലയുടെ ജീവിതകഥയെ ആസ്പദ മാക്കി ഒരുക്കിയ ‘ഷക്കീല-നോട്ട് എ പോൺ സ്റ്റാർ’ എന്ന സിനിമ യുടെ ടീസർ റിലീസ് ചെയ്തു. മോഡലും ബോളി വുഡ് നടി യുമായ റിച്ച ചദ്ദയാണ് ഷക്കീലയായി വെള്ളി ത്തിരയില്‍ എത്തുന്നത്. ഈ കൃസ്മസ്സിനു ചിത്രം റിലീസ് ചെയ്യും.

വിവിധ ഭാഷ കളിലായി പുറത്തിറക്കുന്ന ഷക്കീല ച്ചിത്രത്തിന്റെ ഹിന്ദി ടീസര്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയി ക്കഴിഞ്ഞി രിക്കുന്നത്. റിച്ച ഛദ്ദയെ കൂടാതെ പങ്കജ് ത്രിപാഠി, രാജീവ് പിള്ള, കന്നഡയില്‍ നിന്നും എസ്തർ നൊറോണ തുടങ്ങിയവരും പ്രധാന വേഷ ങ്ങളില്‍ എത്തുന്നു.

ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ പണം വാരി പടങ്ങളില്‍ നായിക യായി അഭി നയിച്ചു സൂപ്പര്‍ താര പദവിയില്‍ വിലസിയ ഷക്കീല യുടെ യഥാർത്ഥ ജീവിതം തന്നെ യാണ് ഈ സിനിമ യിലൂ ടെ പറയാൻ ശ്രമിച്ചിരി ക്കു ന്നത് എന്ന് കന്നഡ സിനിമകളിലൂടെ ശ്രദ്ധേയ നായ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ കാര്യ ങ്ങളും ജീവിതത്തെ ക്കുറിച്ചുള്ള കാഴ്ച പ്പാടു കളും ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ ത്തകരുമായി ഷക്കീല പങ്കു വെക്കു കയും ഷൂട്ടിംഗ് സ്ഥലത്ത് എത്തി തന്റെ വീട് എങ്ങനെ യായിരുന്നു എന്നുള്ള കാര്യങ്ങളും വളരെ കൃത്യമായി ചിത്രത്തിന്റെ ആർട്ട് ഡയറ ക്ഷൻ ടീമിന് വിശദീകരിച്ചു കൊടുക്കുക യും ചെയ്തിരുന്നു എന്നും സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പറഞ്ഞു.

സിൽക്ക് സ്മിത നായികയായ ‘പ്ലേ ഗേള്‍സ്’ എന്ന തമിഴ് സിനിമ യിലൂടെ തന്റെ പതി നാറാം വയസ്സില്‍ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ഷക്കീല ‘കിന്നാര ത്തുമ്പികള്‍’ എന്ന മലയാള സിനിമ യിലൂടെയാണ് താര പദവിയില്‍ എത്തിയത്. തെന്നിന്ത്യ യിലെ എല്ലാ ഭാഷ കളിലും ഹിന്ദി യിലും മറ്റ് വടക്കെ ഇന്ത്യന്‍ ഭാഷക ളിലും കിന്നാര ത്തുമ്പികള്‍ ഡബ്ബ് ചെയ്തു പ്രദര്‍ശന വിജയം നേടി.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷ കളിലായി ഇരുനൂറ്റി അമ്പതില്‍ അധികം ചിത്ര ങ്ങളിലാണ് ഷക്കീല അഭിനയിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on ‘ഷക്കീല – നോട്ട് എ പോൺ സ്റ്റാർ’ ടീസർ റിലീസ് ചെയ്തു

മണിയന്‍ പിള്ള രാജു വിനു പ്രണയ ലേഖനം അയച്ചു : ഷക്കീല

March 5th, 2019

shakeela-epathram
ചെന്നൈ : നടനും നിര്‍മ്മാതാവു മായ മണിയന്‍ പിള്ള രാജു വിനോട് പ്രണയം ഉണ്ടാ യിരുന്നു എന്നും ഇഷ്ടം കൂടി വന്നപ്പോള്‍ രാജു വിന് പ്രണയ ലേഖനം അയച്ചു കൊടു ത്തിരുന്നു എന്നും നടി ഷക്കീല. ഓണ്‍ ലൈന്‍ ഗോസ്സിപ്പ് കോള ങ്ങളി ലാണ് ഇപ്പോള്‍ ഈ പ്രണയ വാര്‍ത്ത പ്രചരിക്കുന്നത്.

മണിയന്‍ പിള്ള രാജു 2007 ല്‍ നിര്‍മ്മിച്ച ‘ഛോട്ടാ മുംബൈ’ എന്ന സിനിമ യുടെ സെറ്റില്‍ വെച്ചാ യിരുന്നു വണ്‍വേ പ്രണയം നാമ്പിട്ടത് എന്ന് ഷക്കീല പറയുന്നു.

‘സിനിമ യുടെ ചിത്രീ കരണം നടക്കുമ്പോള്‍ എന്റെ അമ്മ രോഗ ബാധിത യായി ശസ്ത്ര ക്രിയ വേണ്ടി വന്നു. ചികില്‍സ ക്കായി ഒരു പാട് പണം വേണ്ടി വന്നിരുന്നു. ഞാന്‍ ഉടനെ നിര്‍മ്മാതാവ് മണിയന്‍ പിള്ള രാജു വിനെ കണ്ടു കാര്യം പറഞ്ഞു. ഞാന്‍ അഭി നയി ക്കേണ്ട തായ രംഗ ങ്ങളുടെ ചിത്രീ കര ണം പൂര്‍ത്തി യാക്കു ന്നതിനു മുന്‍പേ അദ്ദേഹം എനിക്കുള്ള പ്രതി ഫലം മുന്‍ കൂറാ യി നല്‍കി. വലി യൊരു സഹായം തന്നെ ആയി രുന്നു എനിക്കത്. അതോടെ അദ്ദേഹ ത്തിനോട് വല്ലാ ത്തൊരു ഇഷ്ടം തോന്നി തുടങ്ങി. ഞാന്‍ എന്റെ ഇഷ്ടം തുറന്നു പറഞ്ഞ് ഒരു പ്രണയ ലേഖനം എഴുതുക യും ചെയ്തു. എന്നാല്‍, ഇന്നു വരെ അതിനോട് അദ്ദേഹം പ്രതി കരി ച്ചിട്ടില്ല’ ഷക്കീല പറഞ്ഞു.

ഷക്കീല അയച്ച പ്രണയ ലേഖനത്തെ ക്കുറിച്ച് മണിയന്‍ പിള്ള രാജു വിന്റെ മറുപടി. ‘ഷൂട്ടിംഗ് നടക്കുമ്പോള്‍ അമ്മ യുടെ ചികില്‍സ ക്കു വേണ്ടി പണം നല്‍കിയ കാര്യം സത്യ മാണ്. എന്നാല്‍, അവര്‍ക്ക്എന്നോട് പ്രണയം ഉണ്ടാ യിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹന ത്തില്‍ ഷൂട്ടിങ്ങിന് വരും. കഴി ഞ്ഞാല്‍ അതു പോലെ മടങ്ങി പ്പോവുകയും ചെയ്യും. അതാ യിരുന്നു പതിവ്. അവര്‍ പറഞ്ഞതു പോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടി യിട്ടൊന്നു മില്ല’ മണിയന്‍ പിളള രാജു പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on മണിയന്‍ പിള്ള രാജു വിനു പ്രണയ ലേഖനം അയച്ചു : ഷക്കീല

ഷക്കീല യുടെ ജീവിതം സിനിമ യാകുന്നു

March 8th, 2018

shakeela-thejabhai-and-family-epathram
ചെന്നൈ : തെന്നിന്ത്യന്‍ നടി ഷക്കീല യുടെ ജീവിത കഥ സിനിമ യാ കുന്നു.  ബോളിവുഡ് നടിയും മോഡലു മായ റിച്ച ചദ്ദ യാണ് ഷക്കീല യായി വെള്ളി ത്തിരയില്‍ വേഷ മിടുന്നത്. കന്നഡ യില്‍ നിര്‍മ്മിക്കുന്ന സിനിമ യുടെ ചിത്രീ കരണം ഈ വര്‍ഷം ഏപ്രില്‍ മാസ ത്തില്‍ ആരം ഭിക്കും എന്നും അടുത്ത വര്‍ഷ ത്തില്‍ തീയ്യേറ്റ റുകളില്‍ എത്തും എന്നു മാണ് വാര്‍ത്ത.

shakeela-in-first-movie-play-girls- richa-chadha-as-shakeela-biopic-ePathram

ഷക്കീല ‘പ്ലേ ഗേള്‍സ്’ എന്ന ആദ്യ സിനിമ യിൽ

സിൽക്ക് സ്മിത നായിക യായി അഭിനയിച്ച  ‘പ്ലേ ഗേള്‍സ്’ എന്ന തമിഴ് സിനിമ യിലൂടെ  തന്റെ  പതി നാറാം വയസ്സില്‍ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ഷക്കീല, താരമാ വു ന്നത് ‘കിന്നാര ത്തുമ്പികള്‍’ എന്ന മലയാള സിനിമ യിലൂടെ യാണ്.

shakeela-returns-epathram

മസാല ച്ചിത്ര ങ്ങളുടെ ഘോഷ യാത്രക്കു തുടക്കമിട്ട ഈ സിനിമ പിന്നീട് തമിഴിലും തെലുങ്കിലും കന്നഡ യിലും കൂടാതെ ഹിന്ദി, നേപ്പാളി അടക്കം നിര വധി ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയുണ്ടായി.

ഇതോടെ തെന്നിന്ത്യന്‍ ഭാഷ കളില്‍ സജീവ മാവുകയും തൊണ്ണൂറു കളില്‍ മലയാള സിനിമ ക്കു ജീവ വായു പകര്‍ന്നു നല്‍കുകയും ചെയ്ത ഷക്കീല യുടെ വ്യക്തി ജീവിത ത്തി ലെയും സിനിമ യിലെയും അനുഭവങ്ങളും ഈ ചിത്ര ത്തില്‍ പ്രതിപാദിക്കുന്നത്.

ഏഷ്യയില്‍ മുഴുവന്‍ ആരാധകരുള്ള ഷക്കീല യെപ്പോലെ മറ്റൊരു സ്ത്രീയും ഇത്രയും പിന്തുണ നേടിയിട്ടില്ല . അവ രുടെ ജീവിത കഥ നന്നായി തന്നെ തിരക്കഥ യില്‍ പറഞ്ഞി ട്ടുണ്ട്. ചിത്ര ത്തിന്റെ സ്‌ക്രിപ്റ്റ് ആകര്‍ഷ കമാണ് എന്നും പ്രേക്ഷകര്‍ക്ക് ഒരു വിരുന്ന് തന്നെ യാവും ഈ സിനിമ എന്നും ഷക്കീലയെ അവ തരി പ്പിക്കുന്ന റിച്ച ചദ്ദ അറിയിച്ചു.

Just me always me looking for more to accomplish #followMe #great #shootTym #instaday #instapic

A post shared by Richa chadda (@official_account_rc) on

തന്റെ ആദ്യചിത്രത്തിലൂടെ വി. ശാന്താറാം പുരസ്‌കാ രം നേടിയ സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഈ സിനിമ ഒരുക്കുന്നത്. അക്രമി കളുടെ വെടിയേറ്റു മരിച്ച മാധ്യമ പ്രവര്‍ ത്തക ഗൗരി ലങ്കേ ഷിന്റെ സഹോ ദര നാണ് ഇന്ദ്രജിത്ത് ലങ്കേഷ്.

- pma

വായിക്കുക: , , ,

Comments Off on ഷക്കീല യുടെ ജീവിതം സിനിമ യാകുന്നു


« ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ല : അരുണ്‍ ജെയ്റ്റ്‌ലി
സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha