തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന സിനിമയിൽ ഒരു ഓട്ടൻ തുള്ളൽ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് മികച്ച നടനായി. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി പാർവ്വതിയെ തെരെഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിന്റെ കഥ പറഞ്ഞ ഒറ്റ മുറി വെളിച്ചം മികച്ച സിനിമയായി. രാഹുൽ റിജി നായർ ആണ് സിനിമ സംവിധാനം ചെയ്തത്. നിർമ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അവാർഡ്, കേരളം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, സിനിമ