തൃശ്ശൂര്‍ : സംസ്ഥാനത്ത് നാല് ദിവസം തുടർന്ന സ്വകാര്യ ബസ്സ് സമരം പിൻലിച്ചു. ഇന്നു രാവിലെ മുഖ്യ മന്ത്രി യുമായി നടത്തിയ ചർച്ച യിലാ ണ് സമരം പിൻ വലി ക്കു വാന്‍ ബസ്സു ടമകള്‍ തീരുമാനി ച്ചത്. സമര ക്കാരുടെ ആവ ശ്യങ്ങൾ സർക്കാർ അംഗീകരി ച്ചിട്ടില്ല. എന്നാൽ, വിദ്യാർ ത്ഥി കളുടെ കൺസഷൻ നിരക്കിൽ മാറ്റം വരു ത്തുന്ന കാര്യം പിന്നീട് പരി ഗണി ക്കാം എന്ന് മുഖ്യ മന്ത്രി ബസ്സുടമകളെ അറി യിച്ചു.
ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു കൊണ്ടാണ് സമര ത്തിൽ നിന്നും പിന്മാറുന്നത് എന്ന് സമര ക്കാര്‍ അറി യിച്ചു. സമരം തുടരു ന്നതില്‍ ഒരു വിഭാഗം ബസ്സു ടമ കള്‍ നേരത്തെ തന്നെ എതിര്‍പ്പ് പ്രകടി പ്പി ച്ചിരുന്നു. തൃശ്ശൂര്‍ ജില്ല യിലും മറ്റു ചിലയിട ങ്ങളിലും ഇന്നു രാവി ലെ മുതല്‍ സമരത്തെ എതിര്‍ ക്കുന്ന വരുടെ ബസ്സു കള്‍ ഓടി ത്തുട ങ്ങിയിരുന്നു. സമരം പൊളിയും എന്ന ഘട്ട ത്തിലാണ് പിന്മാറാന്‍ തയ്യാറായത് എന്നും അറി യുന്നു.
ബസ്സു ടമ കളുടെ നിര ന്തര മായ ആവശ്യം പരിഗണിച്ചു കൊണ്ട് മാർച്ച് ഒന്നു മുതൽ മിനിമം ചാർജ്ജ് എട്ടു രൂപ യായി വർദ്ധി പ്പിക്കു വാന്‍ സർ ക്കാർ തീരു മാനി ച്ചി രുന്നു.
മിനിമം ചാര്‍ജ്ജ് നില വിലെ ഏഴു രൂപ യില്‍ നിന്നും പത്തു രൂപ യാക്കി ഉയര്‍ ത്തണം, വിദ്യാർത്ഥി കളു ടെ യാത്രാ നിരക്കിൽ വർദ്ധനവ് തുടങ്ങി യ ആവശ്യ ങ്ങൾ ഉന്നയിച്ചാണ് ബസ്സ് പണി മുടക്ക് നടത്തിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, ഗതാഗതം, മനുഷ്യാവകാശം, വിവാദം