ന്യൂഡല്‍ഹി : താജ് മഹൽ ഹൈന്ദവ രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം ആയിരുന്നു. ‘തേജോ മഹാലയ്’ എന്നാണ് മുന്‍പ് ഇത് അറിയ പ്പെട്ടി രുന്നത് എന്നും മുഗള ന്മാര്‍ ‘തേജോ മഹാലയ്’ തകര്‍ക്കു കയും താജ് മഹൽ നിര്‍മ്മിക്കുകയും ആയിരുന്നു എന്ന് വിവാദ പരാമര്‍ ശവു മായി ഉത്തര്‍ പ്രദേശിലെ ബി. ജെ. പി. രാജ്യ സഭാംഗം വിനയ് കത്യാര്‍ രംഗത്ത്. അയോദ്ധ്യ യിലെ രാമ ക്ഷേത്ര വിഷയം 1990 കളിൽ സജീവ മായി ഉയര്‍ ത്തിയ നേതാക്കളില്‍ പ്രമുഖ നാണ് വിനയ് കത്യാര്‍.
‘താജ് മഹൽ ഹിന്ദു ക്ഷേത്ര മാണ്. ഹിന്ദു സംസ്‌കാര ത്തിന്റെ സൂചന കളും ചിഹ്ന ങ്ങളും ദൈവ രൂപങ്ങളും അവിടെ കാ ണു വാന്‍ കഴിയും. അവിടെ ശിവ ലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നു. ശിവ ലിംഗം നീക്കം ചെയ്ത ശേഷം അതേ സ്ഥാനത്താണു ശവ കുടീരം നിർമ്മിച്ചത്. ഇന്ത്യന്‍ തൊഴി ലാളികള്‍ പണിതുയർത്തിയ താജ് മഹൽ പൊളിക്കേണ്ട. പക്ഷേ, മുഗള്‍ കാല ഘട്ട ത്തില്‍ സംഭ വിച്ചത് എന്താണ് എന്ന് ജന ങ്ങളോട് പറയേണ്ട തുണ്ട്’
ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും എം. എൽ. എ. യുമായ സംഗീത് സോം നടത്തിയ പരാമര്‍ശ മാണ് താജ്മഹലിനെ ച്ചൊല്ലിയുള്ള വിവാദ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.