ന്യൂഡല്‍ഹി : വികസനത്തിന് എതിരു നില്‍ക്കുന്ന സംസ്ഥാന ങ്ങള്‍ക്ക് ഇനി മുതല്‍ കേന്ദ്ര സഹായം നല്‍കില്ല എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഗുജറാത്തിലെ വഡോദര യിലെ വികസന പദ്ധതി കള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പൊതു പണം വികസന ത്തിന് മാത്രമേ വിനി യോഗി ക്കാവൂ. വികസന കാര്യ ങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്ന സംസ്ഥാന ങ്ങള്‍ക്ക് എല്ലാ വിധ സഹായവും നല്‍കു വാന്‍ തന്റെ സര്‍ക്കാര്‍ തയാറാണ്. എന്നാല്‍ വികസന വിരുദ്ധ രായ സംസ്ഥാന സര്‍ക്കാരു കള്‍ക്ക് ഒരു സഹാ യവും നല്‍കില്ല.
രാജ്യത്തിന്റെ സാമ്പത്തിക രംഗം ശരി യായ പാതയി ലാണ് മുന്നേറുന്നത്. സാമ്പത്തിക അടി ത്തറ ശക്തവു മാണ്. എന്തു തന്നെ സംഭ വിച്ചാലും സാമ്പത്തിക പരി ഷ്കാര ങ്ങള്‍ തുടരും എന്നും വഡോദര യിൽ നരേന്ദ്ര മോഡി പറഞ്ഞു.

ന്യൂഡല്‍ഹി : ബാങ്ക് അക്കൗണ്ടുകള്‍ നിർബന്ധമായും ആധാര്‍ കാര്‍ഡു മായി ബന്ധിപ്പിക്കണം എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധി പ്പിക്കു വാന്‍ ആര്‍. ബി. ഐ. ഉത്തരവില്ല എന്ന് വിവരാ വകാശ മറുപടി യെ ഉദ്ധരിച്ച് മാധ്യമ ങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണു റിസര്‍വ്വ് ബാങ്കിന്റെ വിശദീ കരണം.
ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്ന കാര്യം 2017 ജൂണ്‍ ഒന്നിനു പ്രസി ദ്ധീകരിച്ച ഗസറ്റില്‍ വ്യക്ത മാക്കി യിട്ടുണ്ട്. ഇക്കാര്യം നടപ്പിലാക്കുന്നതിനു ബാങ്കുകള്‍ ഇനിയൊരു ഉത്തര വിനായി കാത്തിരി ക്കേണ്ട തില്ല എന്നും നിര്‍ദ്ദേശം അടിയന്തരമായി നടപ്പി ലാക്കണം എന്നും ആര്‍. ബി. ഐ. വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
2017 ഡിസംബർ 31 നുള്ളില്‍ അക്കൗണ്ടു കള്‍ ആധാറു മായി ബന്ധി പ്പിച്ചില്ല എങ്കില്‍ അവ മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കു കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചെന്നൈ : വിജയ് നായകനായി അഭിനയിച്ച ‘മെര്‍സല്‍’ എന്ന ചിത്രം വിവാദ ങ്ങള്‍ കൊണ്ട് സമ്പന്ന മായി. സിനിമ യില്‍ കേന്ദ്ര സര്‍ക്കാര്‍ നയ ങ്ങളെ വിമര്‍ശി ക്കുന്നു എന്ന ആക്ഷേപ വുമായി ബി. ജെ. പി. രംഗത്തു വന്നതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ചരക്കു സേവന നികുതി (ജി. എസ്. ടി.) യെ വിമര്‍ശിച്ചു കൊണ്ട് വിജയ് പറയുന്ന ‘‘ഏഴു ശതമാനം ജി. എസ്. ടി. യുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി. എസ്. ടി. യുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മ മാരുടെ താലി അറുക്കുന്ന ചാരായ ത്തിനു ജി. എസ്. ടി. ഇല്ല. ജീവൻ രക്ഷാ മരുന്നു കൾക്ക് 12 ശതമാനമാണ് ജി. എസ്. ടി. കോവിലു കളല്ല, ആശുപത്രി കളാണ് ഇവിടെ വരേണ്ടത്…..’’ എന്ന ഡയ ലോഗാണ് ബി. ജെ. പി. യെ ചൊടി പ്പിച്ചത്.
മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യ, ആശു പത്രി കളിലെ ശിശു മരണം എന്നിവയും പ്രതിപാദ്യ വിഷയ മാണ്. ഇതെല്ലാം നീക്കം ചെയ്യണം എന്നായി രുന്നു ബി. ജെ. പി. ഉന്നയിച്ച ആവശ്യം.
എന്നാൽ ഈ വിവാദ ഡയലോഗു കൾ സമൂഹ മാധ്യമ ങ്ങളിൽ വ്യാപക മായി ഷെയർ ചെയ്താണ് വിജയ് ആരാധകർ സിനിമ യെ ആഘോഷി ച്ചത്. ബി. ജെ. പി. യുടെ വിമര്‍ശന ങ്ങള്‍ക്ക് എതിരെ തമിഴ് സിനിമാ ലോക വും രാഷ്ട്രീയ പ്രമുഖരും അണി നിരന്നു.
അഭി നേതാ ക്കളായ കമല്‍ ഹാസൻ, വിജയ് സേതു പതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, നടികർ സംഘം ജനറൽ സെക്രട്ടറി യും നിർമ്മാ താക്കളുടെ സംഘടനാ പ്രസി ഡണ്ടു മായ വിശാൽ, സംവിധായകൻ പാ രഞ്ജിത് തുട ങ്ങിയവർ ബി. ജെ. പി. എതിരെ രംഗത്തു വന്നു.
ഭരണകൂട ത്തിനെ എതിര്‍ക്കുവാന്‍ ജനാധിപത്യ വ്യവ സ്ഥിതി യില്‍ പൗരന് അവകാശം ഉണ്ട് എന്ന് വിജയ്യുടെ പിതാവും സംവി ധായ കനു മായ എസ്. എ. ചന്ദ്ര ശേഖര്‍ പ്രതികരിച്ചു.
സ്വകാര്യ ആശുപത്രി കളിലെ ചൂഷണ മാണ് സിനിമ യിലെ പ്രമേയം. ഇതിൽ ഡോക്ടർ മാരെ മോശ മായി ചിത്രീ കരിക്കുന്നു എന്ന ആരോ പണ വുമായി ഇന്ത്യൻ മെഡിക്കൽ അസോ സ്സി യേഷനും രംഗ ത്തു വന്നിരുന്നു.
ന്യൂയോര്‍ക്ക് : മ്യാൻമറിൽ സ്ത്രീ – പുരുഷ ഭേദമന്യേ ആയിര ക്കണ ക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി കള്‍ക്ക് നേരെ ആസൂത്രി തവും ഏക പക്ഷീയവു മായ ആക്ര മണ വും നര നായാട്ടു മാണ് നടന്നത് എന്ന് മനുഷ്യാ വ കാശ സംഘടന യായ ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ ആരോ പിച്ചു.
റോഹിംഗ്യന്‍ അഭ യാര്‍ത്ഥി കളേയും ഇവരെ സഹായി ക്കുവാന്‍ എത്തിയ സാമൂഹ്യ പ്രവര്‍ ത്തകര്‍, മാധ്യമ പ്രവര്‍ ത്തകര്‍, ബാംഗ്ലാ ദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നി വരില്‍ നിന്നും ലഭിച്ച വിവര ങ്ങള്‍ ഉൾ ക്കൊള്ളി ച്ചു കൊണ്ടാണ് ആംനെസ്റ്റി ഇന്റര്‍ നാഷണല്റിപ്പോര്ട്ട് തയ്യാ റാക്കി യിരി ക്കുന്നത്.
ഗ്രാമങ്ങളി ലേക്ക് കടന്നു വന്ന സൈന്യം ആളു കളെ ബന്ദി കളാക്കി. പുരുഷന്‍ മാരേയും മുതി ര്‍ന്ന ആണ്‍ കുട്ടി കളേ യും വെടി വെച്ചു കൊന്നു. പിന്നീട് കൊള്ള യടി ക്കുക യും സ്ത്രീകളെ ക്രൂര മായി മര്‍ദ്ദി ക്കുകയും ബലാ ത്സംഗം ചെയ്യുകയും ചെയ്തു. സൈന്യം ഗ്രാമ ങ്ങള്‍ക്ക് കൂട്ട ത്തോടെ തീ വെച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.