Sunday, June 17th, 2012

ന്യൂട്ടന് വെല്ലുവിളിയുമായി നിത്യാനന്ദ

nithyananda-ranjitha-bedroom-epathram

ബംഗളൂരു : ഒരു പ്രശസ്ത സിനിമാ നടിയുമായുള്ള ലൈംഗിക വിവാദത്തെ തുടർന്ന് അറസ്റ്റിലായ സ്വാമി നിത്യാനന്ദ സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാനായി നടത്തിയ വെല്ലുവിളി വീണ്ടും വെള്ളത്തിലായതിന്റെ യൂട്യൂബ് വീഡിയോ താഴെ കാണുക. മഹേഷ് യോഗി അടക്കം നിരവധി പേർ മുൻപ് നടത്തിയ അതേ വാദം തന്നെയാണ് നിത്യാനന്ദയും നടത്തിയത്. യോഗ ശക്തി കൊണ്ട് അന്തരീക്ഷത്തിൽ ഭാരരഹിതനായി ഉയർന്ന് പൊങ്ങുന്ന വിദ്യയാണ് ഇത്. ന്യൂട്ടൺന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തെയാണ് സ്വാമി യോഗ ശക്തി കൊണ്ട് നിഷ്പ്രഭമാക്കാമെന്ന് അവകാശപ്പെട്ടത്.

ലെവിറ്റേഷൻ (levitation) എന്ന് വിളിക്കുന്ന ഈ അവസ്ഥ പക്ഷെ നാളിതുവരെ ആരും ദർശിച്ചിട്ടില്ലെങ്കിലും ഇത് തങ്ങളുടെ അർപ്പണബോധത്തിന്റെയും വിശ്വാസത്തിന്റെയും അഭാവം കൊണ്ടാണ് എന്ന് ഭക്ത ജനങ്ങളെ വിശ്വസിപ്പിക്കുവാൻ ഈ സ്വാമിമാർക്ക് എന്നും കഴിയുന്നു എന്നതിലാണ് ഇവരുടെ വിജയം. ആരെയും ഇത്തരത്തിൽ പറപ്പിക്കുവാൻ തനിക്ക് കഴിയും എന്നായിരുന്നു ലൈംഗിക അപവാദത്തിന്റെ ദുഷ്പേരിൽ നിന്നും രക്ഷ നേടാനായി കഠിന പരിശ്രമം നടത്തുന്ന നിത്യാനന്ദ അവകാശപ്പെട്ടത്. എന്നാൽ തന്നെ ഉയർത്തി കാണിക്കണം എന്ന് വെല്ലുവിളിച്ച മാദ്ധ്യമ പ്രവർത്തകനു മേൽ പല വിധ സർക്കസുകളും നടത്തി പരാജയപ്പെടുന്ന രംഗമാണ് വീഡിയോയിൽ ഉള്ളത്. ലെവിറ്റേഷൻ അനുഭവിക്കാനെത്തിയ സ്വാമിയുടെ ഭക്ത ജനങ്ങൾ ഇരുന്നിടത്തു നിന്ന് കുതറി ചാടുന്നത് രസകരമായ കാഴ്ച്ചയാണ്. ഇത് ലെവിറ്റേഷന്റെ ആദ്യ പടിയാണ് എന്നാണ് വിശദീകരണം.

ടെലിവിഷനിൽ പ്രസിദ്ധപ്പെടുത്തിയ വിവാദ ലൈംഗിക വീഡിയോയിൽ സ്വാമിയോടൊപ്പം കിടക്ക പങ്കിട്ട സിനിമാ നടിയും ഈ ഭാര രഹിത ശരീരം ഉയർത്തൽ (levitation) പഠിക്കാൻ എത്തിയവരിൽ ഉള്ളതായി വീഡിയോയിൽ കാണാം.

levitation-epathram
ലെവിറ്റേഷൻ വിശദീകരിക്കാനായി വിക്കിപ്പീഡിയയിൽ കൊടുത്ത ഭാവനാചിത്രം

കൂടുതൽ അർപ്പണ ബോധത്തോടെയും സ്വാമിയിലുള്ള ഉറച്ച വിശ്വാസത്തോടെയും സ്വാമിയെ പരിചരിച്ചാൽ ഭാവിയിൽ മുകളിൽ കാണുന്നത് പോലെ പറക്കാനാവും എന്ന് സ്വാമിയെ തങ്ങളാൽ ആവും വിധമെല്ലാം പരിചരിച്ച ഭക്തർ കരുതുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • നമസ്തേ ട്രംപ് : ഗുജറാത്തില്‍ ചേരി നിവാസി കളെ ഒഴിപ്പിക്കുന്നു
 • എ. ആർ. റഹ്മാന്‍റെ മകൾക്ക് എതിരെ വിവാദ പരാമര്‍ശവുമായി തസ്ലീമ നസ്റിന്‍
 • കെജ്‌രിവാള്‍ മൂന്നാം തവണയും ഡല്‍ഹി മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു 
 • പൗരത്വ നിയമം : സമരം വിലക്കുവാന്‍ കഴിയില്ല എന്ന് ബോംബെ ഹൈക്കോടതി
 • വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്
 • കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട്
 • ഇന്‍ഷ്വറന്‍സ് മേഖല യിലെ മൂന്ന് കമ്പനി കള്‍ ലയിപ്പിക്കും
 • പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു.
 • കെജ്രിവാള്‍ ഹാട്രികിലേക്ക്: ബിജെപി പിന്നോട്ട്, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
 • ഹാട്രിക് വിജയം നേടി അരവിന്ദ് കെജ്‌രിവാള്‍
 • ശബരി മലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം ആക്കാന്‍ ആവില്ല : കേന്ദ്ര സര്‍ക്കാര്‍
 • ഡല്‍ഹി: എക്സിറ്റ്പോള്‍ ഫലങ്ങള്‍ തള്ളി ബി.ജെ.പി
 • കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍
 • ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍
 • എൽ. ഐ. സി. യുടെ ഓഹരി വിൽപ്പന ഈ സാമ്പത്തിക വർഷം
 • സാഹോദര്യം കാത്തു സൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാദ്ധ്യസ്ഥര്‍ : രാഷ്ട്രപതി 
 • പൗരത്വം ഇല്ലാതെ ആക്കുവാന്‍ ആർക്കും കഴിയില്ല : ഉദ്ധവ്​ താക്കറെ
 • പൗരത്വ നിയമ ഭേദ ഗതി : കേന്ദ്ര ത്തിന് മറുപടി നല്‍കാന്‍ നാലാഴ്ച സമയം
 • നിര്‍ഭയ കേസ് : പ്രതിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി 
 • ആ ഗുണ്ടകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; ജെ.എന്‍.യു ആക്രമണത്തില്‍ ഗംഭീര്‍ • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine