ന്യൂഡൽഹി : രാഷ്ട്രപതി ആകാൻ ഒരുങ്ങുന്ന യു. പി. എ. സ്ഥാനാർത്ഥി പ്രണബ് മുഖർജിക്ക് എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉണ്ടെന്നും, ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്ന ഒരാൾ ഭാരതത്തിന്റെ രാഷ്ട്രപതി ആകുന്നത് ഒട്ടേറെ ചോദ്യങ്ങൾക്ക് തുടക്കമിടും എന്നും അതിനാൽ ഈ ആരോപണങ്ങളെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണം എന്നും അണ്ണാ ഹസാരെ സംഘം ആവശ്യപ്പെട്ടു. ധന മന്ത്രിയായ പ്രണബ് മുഖർജി രാഷ്ട്രപതി സ്ഥാനത്തേക്ക് മൽസരിക്കാൻ യോഗ്യനല്ല. പ്രണബ് മുഖർജി വിദേശ കാര്യ മന്ത്രി ആയിരുന്ന കാലത്ത് ഘാനയിലേക്ക് അരി കയറ്റുമതി ചെയ്തതിൽ 2500 കോടി രൂപയുടെ തിരിമറി നടന്നിട്ടുണ്ട് എന്ന് ആരോപണമുണ്ട്. പ്രണബ് പ്രതിരോധ മന്ത്രി ആയിരുന്ന കാലത്ത് നടന്ന സ്കോർപീൻ കരാറിൽ അഴിമതി നടന്നതായി ആരോപണമുണ്ട്. കൂടാതെ നാവിക സേനയുടെ യുദ്ധ രഹസ്യം ചോർന്ന കേസിലും അഴിമതി നടന്നതായി ആരോപണമുണ്ട് എന്ന് സംഘം ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍