ചാരക്കേസ് : നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കണം

July 10th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാര ക്കേ സില്‍ നമ്പി നാരാ യണന് നഷ്ട പരിഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധി. കേസ് അന്വേ ഷിച്ച ഉദ്യോഗ സ്ഥര്‍ ക്ക് എതിരെ നട പടി വേണം എന്നാ വശ്യ പ്പെട്ട് നമ്പി നാരാ യണൻ സമർപ്പിച്ച ഹർജി യില്‍ വാദം കേൾ ക്കുക യായിരുന്നു കോടതി.

മുന്‍ ഡി. ജി. പി. സിബി മാത്യൂസ്, വിരമിച്ച എസ്. പി. മാരായ കെ. കെ. ജോഷ്വാ, എസ്. വിജയന്‍ എന്നീ പോലീസ് ഉദ്യോ ഗസ്ഥര്‍ ക്ക് എതിരെ നടപടി വേണം എന്നാണ് നമ്പി നാരായണന്‍ ഹര്‍ജി യില്‍ പ്രധാന മായും ആവശ്യ പ്പെട്ടിട്ടുള്ളത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി യുടെ സിംഗിള്‍ ബെഞ്ച് റദ്ദാ ക്കിയി രുന്നു. അതിന് എതിരെ യാണ് നമ്പി നാരയണന്‍ സുപ്രീം കോടതി യെ സമീപി ച്ചത്.

കൂടാതെ കേസിലെ ഗൂഢാ ലോചന സംബന്ധിച്ച് പ്രത്യേക അന്വേ ഷണം വേണം എന്നും അദ്ദേഹം ആവശ്യ പ്പെട്ടി ട്ടുണ്ട്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റു പറ്റി എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചു എന്നും ഹര്‍ജി യില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കു വാനാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. സംശയ ത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തത് ഉന്നത പദവി യില്‍ ഉണ്ടായിരുന്ന ശാസ്ത്രജ്ഞനെ ആണെ ന്നും കോടതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , ,

Comments Off on ചാരക്കേസ് : നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കണം

രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമല്ല : സുബ്ര ഹ്മണ്യന്‍ സ്വാമി

July 9th, 2018

subramanian-swamy-epathram
മുംബൈ : രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നില യിലല്ല എന്ന് ബി. ജെ. പി. നേതാവ് സുബ്ര ഹ്മണ്യന്‍ സ്വാമി. ഹിന്ദുത്വ അജണ്ട തുടർന്നും ബി. ജെ. പി. യെ അധി കാര ത്തിൽ എത്തു വാൻ സഹാ യിക്കും എന്നും സ്വാമി പറഞ്ഞു.

വിരാട് ഹിന്ദു സ്ഥാന്‍ സംഘം മുംബൈ യില്‍ സംഘ ടി പ്പിച്ച ‘ഇന്ത്യാസ് ഗ്രാന്‍ഡ് നരേറ്റീവ്’ എന്ന പരി പാടി യില്‍ സംസാരി ക്കുക യായിരുന്നു സുബ്ര ഹ്മണ്യന്‍ സ്വാമി.

ഹിന്ദുത്വ അജണ്ടയിലൂന്നി അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്തതു കൊണ്ടാണ് 2014 ലെ തെരഞ്ഞെ ടുപ്പില്‍ ഇത്രയധികം സീറ്റുകള്‍ നേടു വാന്‍ സഹായി ച്ചത്.

തുടര്‍ന്നും ഹിന്ദുത്വ അജണ്ട ബി. ജെ. പി. യെ സഹാ യി ക്കുവാന്‍ പോവുക യാണ്. തെരഞ്ഞെ ടുപ്പ് വാഗ്ദാന ങ്ങള്‍ പാലിക്കു വാന്‍ എന്‍. ഡി. എ. സര്‍ ക്കാരിന് അഞ്ച് വര്‍ഷം കൂടി ആവശ്യ മുണ്ട്. 2014 ലില്‍ ബി. ജെ. പി. ജന ങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാ ന ങ്ങളും പാലിച്ചു എന്നു പറയു വാന്‍ കഴി യില്ല. പക്ഷേ ജനങ്ങളെ മാനിച്ച് വാഗ്ദാന ങ്ങള്‍ പാലി ക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കൂടി വേണം അത് പൂര്‍ണ്ണ മായും നടപ്പി ലാക്കു വാന്‍ എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമല്ല : സുബ്ര ഹ്മണ്യന്‍ സ്വാമി

നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ

July 7th, 2018

nawaz-sharif-ousted-pakistani-leader-sentenced-to-10-years-for-corruption-ePathram
ഇസ്ലാമാബാദ് : അഴിമതി കേസില്‍ കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കി സ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ. കേസിലെ കൂട്ടു പ്രതി യായ മകള്‍ മറിയ ത്തിന് ഏഴു വര്‍ഷം തടവു ശിക്ഷ യും വിധിച്ചിട്ടുണ്ട്.

വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബര ജീവിത മാണ് നവാസ് ഷരീഫും മക്കളും നയിച്ചിരുന്നത് എന്നായി രുന്നു ആരോപണം.

പ്രധാന മന്ത്രി യായിരിക്കേ ഷരീഫും കുടും ബാംഗ ങ്ങ ളും കോടി കളുടെ വസ്തു വകകള്‍ വിദേ ശ ങ്ങളില്‍ വാങ്ങി ക്കൂട്ടി യതായും അന്വേഷണ സംഘം കണ്ടെത്തി യിരുന്നു. രാഷ്ട്രീയ പാരമ്പര്യവും അധി കാര വും മറ യാക്കി നവാസ് ഷരീഫിന്റെ മക്കളായ മറിയം, ഹസ്സന്‍, ഹുസ്സൈന്‍ എന്നിവര്‍ നാല് ആഡംബര ഫ്ലാറ്റു കള്‍ ലണ്ട നില്‍ സ്വന്ത മാക്കി എന്നും മകള്‍ മറിയം വ്യാജ രേഖ ചമച്ചു എന്നും കേസ്സുകളുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

Comments Off on ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

എസ്​. ബി. ഐ. യുടെ അക്കൗണ്ടു കളിൽ ഒരു കോടി രൂപ യുടെ അജ്​ഞാത നിക്ഷേപം

July 2nd, 2018

logo-state-bank-of-india-sbi-ePathram
മലപ്പുറം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ കോട്ട ക്കൽ ബ്രാഞ്ചിലെ 22 അക്കൗണ്ടു കളിൽ ഒരു കോടി യോളം രൂപ യുടെ അജ്ഞാത നിക്ഷേപം എത്തി. ആര്യ വൈദ്യ ശാല ജീവനക്കാരുടെ എസ്. ബി. ഐ. അക്കൗണ്ടി ലേക്കാ ണ് ഉറവിടം വ്യക്ത മല്ലാതെ കോടികള്‍ എത്തി യത് എന്ന് അറിയുന്നു.

ഇവരുശട ശമ്പള അക്കൗണ്ടിലാണ് വൻ തുക വന്നു ചേർന്നത്. ജീവനക്കാരില്‍ ഒരാൾ അക്കൗണ്ട് ബാലൻസ് നോക്കിയ പ്പോഴാ ണ് വൻ തുക യുടെ നിക്ഷേപം കണ്ടെ ത്തിയത്.

അന്വേഷണത്തിനായി ബാങ്ക് അധികൃതര്‍ ഈ അക്കൗ ണ്ടു കള്‍ മരവിപ്പി ച്ചതിനാൽ ശമ്പളം പിൻ വലിക്കു വാന്‍ കഴി യാതെ ആര്യ വൈദ്യ ശാല ജീവന ക്കാർ ബുദ്ധി മുട്ടു കയും ചെയ്തു.

സാങ്കേതിക പിശകു മൂല മാണ് വന്‍ തുക എക്കൗണ്ടു കളില്‍ എത്തിയത് എന്നും ബാങ്ക് വിശദീ കരണം നല്‍കി.

- pma

വായിക്കുക: , ,

Comments Off on എസ്​. ബി. ഐ. യുടെ അക്കൗണ്ടു കളിൽ ഒരു കോടി രൂപ യുടെ അജ്​ഞാത നിക്ഷേപം

Page 72 of 116« First...102030...7071727374...8090100...Last »

« Previous Page« Previous « മഹാരാജാസിലെ കൊല പാതകം : മൂന്നു പേർ കസ്റ്റഡി യിൽ
Next »Next Page » സ്പെയിന്‍ പുറത്ത് : റഷ്യ ക്വാര്‍ട്ടറില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha