ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴി ക്കുവാ നുള്ള നീക്ക ത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ താല്‍ ക്കാലി കമായി പിന്മാറി. മാത്രമല്ല എയര്‍ ഇന്ത്യയുടെ പ്രവര്‍ ത്തനങ്ങള്‍ കൂടുതല്‍ കാര്യ ക്ഷമം ആക്കി മാറ്റു വാന്‍ സാമ്പ ത്തിക സഹായം നല്‍കു വാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
എയര്‍ ഇന്ത്യ യുടെ 76 ശത മാനം ഓഹരി കള്‍ മൂന്നാഴ്ച മുന്‍പേ വില്പ്പനക്കു വെച്ചിരുന്നു എങ്കിലും അനു കൂല മായ പ്രതി കരണ ങ്ങള്‍ ഉണ്ടാവാത്ത സാഹ ചര്യ ത്തിലാ ണ് സര്‍ക്കാര്‍ സാമ്പത്തിക സഹാ യം നല്‍കി എയര്‍ ഇന്ത്യ യെ പുന രുജ്ജീ വിപ്പി ക്കുവാന്‍ തീരുമാനിച്ചത്.
കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി യുടെ നേതൃത്വ ത്തില്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തില്‍ ധനകാര്യ മന്ത്രാ ലയ ത്തി ന്റെ ചുമതല കൂടിയുള്ള മന്ത്രി പിയൂഷ് ഗോയല്‍, വ്യോമ യാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു, ഗതാ ഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ധന കാര്യ, വ്യോമ യാന മന്ത്രാലയ ങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സംബ ന്ധിച്ചു.
ലാഭ കര മായി തന്നെ യാണ് എയര്‍ ഇന്ത്യ സര്‍ വ്വീസു കള്‍ നടത്തുന്നത്. ഈ നില മെച്ച പ്പെടു ത്തു വാനു ള്ള ശ്രമ ങ്ങള്‍ നടത്തും എന്നും ഓഹരി കള്‍ വിറ്റഴി ക്കുവാനുള്ള അടിയന്തിര സാഹ ചര്യം ഇപ്പോഴില്ല എന്നും ഔദ്യോ ഗിക വൃത്ത ങ്ങള്‍ അറിയിച്ചു.