പാലക്കാട് : ഷൊര്‍ണ്ണൂര്‍ എം. എല്‍. എ. യും സി. പി. എം. നേതാവു മായ പി. കെ. ശശിക്ക് എതിരെ ഉയര്‍ന്ന ലൈംഗി ക പീഡന ക്കേസ് പാര്‍ട്ടി കേന്ദ്ര നേതൃത്വം അന്വേ ഷിക്കും.
ഡി. വൈ. എഫ്. ഐ. യുടെ വനിതാ നേതാവാണ് പി. കെ. ശശിക്ക് എതിരെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാ ട്ടിന്ന് പരാതി നല്‍കിയത്.
പരാതിയില്‍ പറയുന്ന വിഷയ ത്തെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കു വാന്‍ കേന്ദ്ര നേതൃത്വം, സംസ്ഥാന നേതൃത്വ ത്തിന് നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്. ഒരു വനിതാ അംഗം ഉള്‍ പ്പെടുന്ന രണ്ടംഗ സംസ്ഥാന സെക്രട്ടറി യേറ്റ് ഉപ സമിതി വിഷയത്തെ ക്കുറിച്ച് അന്വേഷി ക്കണം എന്നാണ് കേന്ദ്ര കമ്മിറ്റി യുടെ നിര്‍ദ്ദേശം.
സി. പി. എം. സംസ്ഥാന കമ്മറ്റി ക്കും പാലക്കാട് ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത തിനാലാണ് ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയത് എന്നും അറിയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്, പീഡനം, വിവാദം, സാമൂഹികം, സ്ത്രീ