കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതി ആയേക്കും എന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 11-ാം പ്രതി യായ ദിലീപ്, പുതിയ കുറ്റപത്രം സമര്‍പ്പി ക്കുന്ന തോടെ യാണ് ഒന്നാം പ്രതിയാകുക. നടിയെ ആക്രമി ച്ചതു മായി ബന്ധപ്പെട്ട ഗൂഢാ ലോചന യില്‍ പങ്കാളി യായത്, കൃത്യ ത്തില്‍ പങ്കെടുത്ത തിന് തുല്യമാണ് എന്ന നിയമോപ ദേശ ത്തിന്‍റെ അടിസ്ഥാന ത്തി ലാണ് ദിലീപിനെ ഒന്നാം പ്രതി യാക്കു വാന്‍ അന്വേ ഷണ സംഘം തീരു മാനി ച്ചിരി ക്കുന്നത്.
ദിലീപിന്റെ നേരിട്ടുള്ള മേല്‍ നോട്ട ത്തിലാണ് കൃത്യം നടത്തിയത് എന്നും അന്വേഷണ സംഘം പറയുന്നു. കുറ്റ പത്രം പൂര്‍ത്തി യായി എന്നും ഉന്നത ഉദ്യോഗ സ്ഥരു മായി അവസാന വട്ട ചര്‍ച്ച നടത്തിയ ശേഷം കുറ്റപത്രം അടുത്ത ആഴ്ചയിൽ അങ്ക മാലി മജിസ്ട്രേട്ടിനു മുമ്പില്‍ സമര്‍ പ്പിക്കും എന്നും അറിയുന്നു. ഇതോടെ, ക്വട്ടേഷന്‍ എടുത്ത പള്‍സര്‍ സുനി രണ്ടാം പ്രതി യാകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, പോലീസ്, വിവാദം, സിനിമ, സ്ത്രീ