തൃശ്ശൂർ: സാംസ്കാരിക തലസ്ഥാന നഗരമായ തൃശ്ശൂരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നു വരുന്ന വിപുലമായ ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി. ഇതിന്റെ ഭാഗമായി ഇന്നലെ നഗരത്തിൽ നടന്ന പുലിക്കളി നാടിനും നാട്ടുകാർക്കും മാത്രമല്ല, ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ വിനോദ സഞ്ചാരികൾക്കും ആവേശം പകർന്നു.
നൂറ് കണക്കിന് പുലികളാണ് ഇന്നലെ നഗരത്തിൽ ഇറങ്ങിയത്. വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയും പോലീസ് അസോസിയേഷനും സഹകരിച്ചാണ് ഇത്തവണ വിപുലമായ സജ്ജീകരണങ്ങളോടെ പുലിക്കളി ഒരുക്കിയത്. പുലിക്കളി പ്രമാണിച്ച് നഗരത്തിലെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും എന്ന് നേരത്തേ അറിയിപ്പ് ഉണ്ടായിരുന്നതിനാൽ രാവിലെ മുതൽ ജനം പാതയോരങ്ങളിൽ കാത്തു നിന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നൂറ് കണക്കിന് പുലി വേഷങ്ങൾ സ്വരാജ് ഗ്രൌണ്ടിലേക്ക് എത്തിയതോടെ നഗരം അവേശത്തിമിർപ്പിൽ ആറാടി. ആയിരക്കണക്കിന് ആളുകളാണ് പരിപാടി കാണാൻ തടിച്ച് കൂടിയത്.
- സ്വ.ലേ.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്സവം, വിനോദം, സാംസ്കാരികം