ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക

June 28th, 2018

oil-price-epathram
വാഷിംഗ്ടണ്‍ : ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യ ങ്ങളും ഈ വര്‍ഷം നവംബര്‍ മാസത്തോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി അവ സാനി പ്പിക്കണം എന്ന് അമേ രിക്ക.

ഇറാന് എതിരായ ഉപരോധം തുടരു വാനു ള്ള തീരു മാന ത്തോ ടൊപ്പം ഇന്ത്യക്കും ചൈനക്കും ഇതു ബാധ ക മാണ് എന്നും എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യ ങ്ങള്‍ അത് കുറച്ചു കൊണ്ടു വരി കയും നവംബര്‍ മാസ ത്തോടെ പൂര്‍ണ്ണ മായും നിര്‍ത്ത ലാക്കുകയും ചെയ്യണം എന്നാണ് അമേരിക്ക യുടെ കടുത്ത നിലപാട്.

അടുത്ത ആഴ്ച നടക്കുവാനിരിക്കുന്ന ഇന്ത്യ -അമേ രിക്ക ചര്‍ച്ച യില്‍ അമേരിക്ക യുടെ പ്രധാന വിഷയം ഇതാ യിരിക്കും. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതി രോധ മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ എന്നിവ രാണ് ഇന്ത്യ യെ പ്രതി നിധീ കരിച്ച് ചര്‍ച്ചയില്‍ പങ്കെടു ക്കുക.

- pma

വായിക്കുക: , , , , ,

Comments Off on ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക

പുതിയ ചീഫ് സെക്രട്ടറി യായി ടോം ജോസ്

June 27th, 2018

tom-jose-new-kerala-chief-secretary-ePathram
തിരുവനന്തപുരം : അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസി നെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്ര ട്ടറി യായി നിയമിച്ചു. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമി ക്കുന്ന ഒഴിവി ലേക്കാണ് ടോം ജോസി നെ നിയമിക്കുന്നത്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് തീരുമാനം എടുത്തത്. തൊഴില്‍, ജല വിഭവം, നികുതി വകുപ്പു കളു ടെ അഡീ ഷണല്‍ ചീഫ് സെക്രട്ടറി യായ ടോം ജോസി ന് 2020 മേയ് 31 വരെ സര്‍വ്വീസ് ഉണ്ട്.

ടോം ജോസ് ചീഫ് സെക്രട്ടറി യായി സ്ഥാനം ഏറ്റെ ടുത്താല്‍ ചീഫ് ഇല ക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അഡീ ഷണല്‍ ചീഫ് സെക്രട്ടറി പദവി യിലേക്ക് ഉയരും.

- pma

വായിക്കുക: , , ,

Comments Off on പുതിയ ചീഫ് സെക്രട്ടറി യായി ടോം ജോസ്

അമ്മ യില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചു

June 27th, 2018

bhavana-epathram

കൊച്ചി : ഭാവന അടക്കം പ്രമുഖരായ നാല് നടി മാര്‍ ‘അമ്മ’ യില്‍ നിന്നും രാജി വച്ചു. രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നി വരാ ണ് ഭാവന യോടൊപ്പം  അമ്മ യില്‍ നിന്നും രാജി വെച്ചവർ.

സിനിമ യിലെ വനിതാ കൂട്ടായ്മ യായ ഡബ്ല്യു. സി. സി. യുടെ ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറി പ്പി ലാണ് രാജി തീരു മാനം അറി യിച്ചത്.

actrss-bhavana-resigned-amma-fb-post-women-in-cinema-collective-ePathram

”അമ്മ എന്ന സംഘടന യിൽ നിന്ന് ഞാൻ രാജി വെക്കുക യാണ്. എനിക്ക് നേരെ നടന്ന ആക്രമണ ത്തിൽ കുറ്റാ രോ പിതനായ നടനെ അമ്മ യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം” എന്നു തുടങ്ങുന്ന ഭാവന യുടെ ഫേയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച യായി ”അവൾ ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു” എന്ന തല ക്കെ ട്ടോടെ മറ്റു നടി മാരും തങ്ങളുടെ കുറിപ്പുകള്‍ ചേര്‍ത്തി ട്ടുണ്ട്.

എന്നാല്‍ ഈ കൂട്ടായ്മയുടെ ട്വിറ്റര്‍ പേജില്‍ ഇത്തരം കാര്യ ങ്ങള്‍ പ്രത്യക്ഷ പ്പെ ട്ടിട്ടില്ല എന്നതും ശ്രദ്ധേയ മാണ്.

നടൻ ദിലീപിനെ അമ്മ യിൽ അംഗത്വം നൽകി തിരിച്ച് എടു ത്ത താണ് നടി മാരെ പ്രകോപി ച്ചത്. ഇപ്പോഴ ത്തെ സാഹ ചര്യ ങ്ങളോ ടുള്ള അങ്ങേ യറ്റം നിരുത്തര വാദ പര മായ നില പാടില്‍ പ്രതിഷേധിച്ചാണ് രാജി എന്നും  ഫേയ്സ് ബുക്ക്  കുറിപ്പിൽ ഉണ്ട്.

 

- pma

വായിക്കുക: , , , , , , , ,

Comments Off on അമ്മ യില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചു

ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം

June 26th, 2018

Trump_epathram
വാഷിംഗ്ടണ്‍ : ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യ ങ്ങളിൽ നിന്നുള്ള പൗരൻ മാർക്ക് അമേരി ക്ക യിലേ ക്കുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കന്‍ പ്രസി ഡണ്ട് ഡൊണാള്‍ഡ് ട്രംപി ന്റെ തീരു മാനം രാജ്യ സുര ക്ഷക്കു വേണ്ടി എന്ന് സുപ്രീം കോടതി.

ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യ ങ്ങളിൽ നിന്നു ള്ളവർ അമേരി ക്ക യില്‍ പ്രവേ ശി ക്കുന്ന തിന്നാണ് വിലക്ക് ഏര്‍പ്പെടു ത്തിയി രുന്നത്.

ഈ ആറ് മുസ്ലീം ഭൂരി പക്ഷ രാഷ്ട്ര ങ്ങളില്‍ നിന്നുള്ള വര്‍ക്കും ഉത്തര കൊറിയ അടക്കം ഏഴു രാജ്യ ക്കാ ര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് മാസ ത്തി ലാണ് അമേരിക്ക വിലക്ക് പ്രഖ്യാപിച്ചത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ തീരു മാനം സ്റ്റേ ചെയ്ത് ഫെഡ റല്‍ കോടതി ഉത്തരവ് ഇറക്കു കയും തുടര്‍ന്ന് ട്രംപ് സുപ്രീം കോടതി യെ സമീപി ക്കു കയും ചെയ്തു.

തന്റെ ഉത്തരവ് കൃത്യത യുള്ളതും വ്യാപ്തി ഉള്ളതു മാണ് എന്നും തന്റെ അധി കാര പരിധി യില്‍ കൈ കട ത്തുവാന്‍ ഫെഡറല്‍ കോടതിക്ക് അവകാശം ഇല്ല എന്നും ഡൊണാള്‍ഡ് ട്രംപ് ചൂണ്ടി ക്കാട്ടി യിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം

കേരളത്തെ അവഗണി ക്കുന്നു : കേന്ദ്ര സര്‍ക്കാ റിന് എതിരെ മുഖ്യ മന്ത്രി യുടെ രൂക്ഷ വിമര്‍ശനം

June 24th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരള ത്തിന്റെ പല മേഖല കളു ടെയും തകര്‍ച്ച ക്കു വഴി വെക്കുന്നതാണ് കേന്ദ്ര സര്‍ ക്കാര്‍ സ്വീകരി ക്കുന്ന നിലപാടുകള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്രം കേരളത്തെ അവ ഗണി ക്കുക യാണ് എന്നും പല വട്ടം ശ്രമിച്ചിട്ടും പ്രധാന മന്ത്രിയെ കാണാന്‍ അനു വാദം നല്‍കാത്ത നിലപാട് ചരിത്ര ത്തില്‍ ആദ്യമായാണ് എന്നും കേന്ദ്ര സര്‍ക്കാറിന് എതിരെ രൂക്ഷ വിമര്‍ശ വുമായി മുഖ്യ മന്ത്രി പിണറായി വിജയന്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.

ഭക്ഷ്യ സുരക്ഷയു മായി ബന്ധപ്പെട്ട് നിവേദനം നല്‍കുന്ന തിനാണ് ഏറ്റവും ഓടുവില്‍ പ്രധാന മന്ത്രിയെ കാണാന്‍ ശ്രമിച്ചത്. പക്ഷേ അനുമതി ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ പുതു തായി ഏർ പ്പെടു ത്തിയിരി ക്കുന്ന മാനദണ്ഡം അനു സരിച്ച് റേഷൻ അരി കാര്യ ക്ഷമ മായി ആവശ്യ ക്കാ രിൽ എത്തിക്കുവാന്‍ കഴിയാത്ത സാഹ ചര്യ മാണ്.

ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും നിവേദനം നൽകുന്ന തിനു മായാണ് പ്രധാന മന്ത്രിയെ കാണാൻ അനു മതി തേടിയത്. എന്നാൽ മന്ത്രിയെ കാണാനാണു നിർദേശിച്ചത്. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കു മാത്ര മായി ഇക്കാര്യത്തിൽ ഒന്നും തീരു മാനിക്കാന്‍ ആവില്ല എന്നു മന്ത്രി അറിയിച്ചിരുന്നു. നയ പര മായ തീരു മാന മാണു വേണ്ടത്. അതിനായാണു പ്രധാന മന്ത്രി യെ കാണാൻ ശ്രമിച്ചത്.

സംസ്ഥാന ങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്ന നില പാടു കള്‍ കേന്ദ്ര ത്തിന്റെ ഭാഗത്തു നിന്നു ണ്ടാ കണം. ഫെഡ റല്‍ സംവി ധാന ത്തിന്റെ പ്രത്യേ കത മനസ്സി ലാക്കുന്ന ഇട പെടലു കള്‍ നിര്‍ഭാഗ്യ വശാല്‍ കേന്ദ്ര സര്‍ ക്കാര്‍ നട ത്തുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

കൂടിക്കാഴ്ചക്ക് പ്രധാന മന്ത്രി അനുമതി നിഷേധിച്ചത് സംസ്ഥാനത്തെ അവ ഹേളി ക്കുന്നതിന് തുല്യ മാണ് എന്ന് മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ ആരോപിച്ചി രുന്നു.

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തെ അവഗണി ക്കുന്നു : കേന്ദ്ര സര്‍ക്കാ റിന് എതിരെ മുഖ്യ മന്ത്രി യുടെ രൂക്ഷ വിമര്‍ശനം

Page 69 of 115« First...102030...6768697071...8090100...Last »

« Previous Page« Previous « മഴ പെയ്യാന്‍ തവള കളുടെ കല്ല്യാണം നടത്തി ബി. ജെ. പി. മന്ത്രി
Next »Next Page » എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha