സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

September 5th, 2018

former-ips-officer-sanjiv-bhatt-ePathram അഹമ്മദാബാദ് : മുൻ ഐ. പി. എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി. ഐ. ഡി. കസ്റ്റഡി യില്‍ എടുത്തു. രണ്ടു പതിറ്റാണ്ടു മുന്‍പ് സഞ്ജീവ് ഭട്ട് ബനസ്‌കന്ദ യില്‍ ഡി. സി. പി. ആയിരിക്കെ അഭി ഭാഷ കനെ വ്യാജ മയക്കു മരുന്ന് കേസിൽ പ്പെടുത്തു വാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹ ത്തിന് എതിരെ യുള്ള കേസ്.

രണ്ട് പോലീസ് ഓഫീസര്‍ മാര്‍ അടക്കം ആറു പേരെ ക്കൂടി അദ്ദേഹ ത്തിനൊപ്പം കസ്റ്റഡി യില്‍ എടു ത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ യും സംഘ് പരി വാര്‍ സംഘടന കള്‍ക്ക് എതിരെയും നിരന്തരം വിമര്‍ ശന ങ്ങള്‍ ഉയര്‍ ത്തുന്ന യാളാണ് ഭട്ട്. സോഷ്യല്‍ മീഡിയ കളില്‍ ഏറെ വിവാദ ങ്ങള്‍ ഉയര്‍ത്തു വാനും ഇദ്ദേഹത്തിനു കഴിഞ്ഞി ട്ടുണ്ട്.

2002 ലെ ഗുജറാത്ത് കലാപ ത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന നരേന്ദ്ര മോഡി യുടെ പങ്കിനെ കുറിച്ച് ഭട്ട് സുപ്രിം കോടതി യിൽ സത്യ വാങ് മൂലം നല്‍കി യിരുന്നു. നരേന്ദ്ര മോഡി യുടെ അപ്രീതിക്കു ഇര യായ സഞ്ജീവ് ഭട്ടിനെ 2015 ൽ ഇന്ത്യൻ പോലീസ് സർവ്വീ സിൽ നിന്നും പിരിച്ചു വിട്ടു.

- pma

വായിക്കുക: , , , , , ,

Comments Off on സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

പാക് പതാക യുള്ള തൊപ്പി ധരിച്ചു ഇന്ത്യന്‍ ഗാന ത്തിന് അഭി നയിച്ച യുവതി ക്ക് എതിരെ നടപടി

September 4th, 2018

pakistan-flag-ePathram

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പതാക യുടെ ചിത്രം പതി പ്പിച്ച തൊപ്പി ധരിച്ചു കൊണ്ട് ഇന്ത്യന്‍ ഗാനം പാടുന്ന തായി അഭിന യിച്ച യുവതിക്ക് എതിരെ പാകി സ്ഥാന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന യുടെ നടപടി. സിയാൽ കോട്ട് വിമാന ത്താവള ജീവന ക്കാരി യായ യുവതിക്ക് എതിരെ യാണ് അധികൃതര്‍ നട പടി എടു ത്തത്.

ഇന്ത്യന്‍ ഗാനം ആലപി ക്കുന്ന തായി യുവതി അഭി നയി ക്കുന്നതിന്റെ വീഡിയോ സാമൂ ഹിക മാധ്യമ ങ്ങളില്‍ വ്യാപക മായി പ്രചരി ച്ചിരുന്നു.

ഇതേത്തുടര്‍ന്ന് അധി കൃതര്‍ അന്വേ ഷണം പ്രഖ്യാപി ക്കുകയും യുവതി യുടെ ഈ പ്രകടനം പെരുമാറ്റ ച്ചട്ട ലംഘനം ആണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്നാണ് പാകി സ്ഥാന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന നടപടി എടുത്തത്.

യുവതിയുടെ രണ്ടു വര്‍ഷത്തെ ശമ്പള വര്‍ദ്ധ നവും മറ്റ് ആനുകൂല്യ ങ്ങളും പിടിച്ചു വെക്കുകയും ഭാവി യില്‍ പെരു മാറ്റ ച്ചട്ട ലംഘനം കണ്ടെത്തി യാല്‍ കടുത്ത നടപടി സ്വീകരിക്കും എന്നുള്ള മുന്നറി യിപ്പും അധി കൃതര്‍ നല്‍കി.

- pma

വായിക്കുക: , , , , , , , , ,

Comments Off on പാക് പതാക യുള്ള തൊപ്പി ധരിച്ചു ഇന്ത്യന്‍ ഗാന ത്തിന് അഭി നയിച്ച യുവതി ക്ക് എതിരെ നടപടി

ലൈംഗിക പീഡന പരാതി : സി. പി. എം. അന്വേഷിക്കും

September 4th, 2018

sexual-assault-harassment-against-ladies-ePathram
പാലക്കാട് : ഷൊര്‍ണ്ണൂര്‍ എം. എല്‍. എ. യും സി. പി. എം. നേതാവു മായ പി. കെ. ശശിക്ക് എതിരെ ഉയര്‍ന്ന ലൈംഗി ക പീഡന ക്കേസ് പാര്‍ട്ടി കേന്ദ്ര നേതൃത്വം അന്വേ ഷിക്കും.

ഡി. വൈ. എഫ്. ഐ. യുടെ വനിതാ നേതാവാണ് പി. കെ. ശശിക്ക് എതിരെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാ ട്ടിന്ന് പരാതി നല്‍കിയത്.

പരാതിയില്‍ പറയുന്ന വിഷയ ത്തെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കു വാന്‍ കേന്ദ്ര നേതൃത്വം, സംസ്ഥാന നേതൃത്വ ത്തിന് നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്. ഒരു വനിതാ അംഗം ഉള്‍ പ്പെടുന്ന രണ്ടംഗ സംസ്ഥാന സെക്രട്ടറി യേറ്റ് ഉപ സമിതി വിഷയത്തെ ക്കുറിച്ച് അന്വേഷി ക്കണം എന്നാണ് കേന്ദ്ര കമ്മിറ്റി യുടെ നിര്‍ദ്ദേശം.

സി. പി. എം. സംസ്ഥാന കമ്മറ്റി ക്കും പാലക്കാട് ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത തിനാലാണ് ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയത് എന്നും അറിയുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ലൈംഗിക പീഡന പരാതി : സി. പി. എം. അന്വേഷിക്കും

പ്രളയ ത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍

August 30th, 2018

kerala-flood-2018-ePathram
ന്യൂഡല്‍ഹി : അണക്കെട്ടുകള്‍ തുറന്നു വിട്ടതു കൊണ്ടല്ല അപ്രതീക്ഷിതമായി പെയ്ത അതി ശക്ത മായ മഴ യാണ് കേരള ത്തിലെ പ്രളയ ദുരന്ത ത്തിനു കാരണം ആയത് എന്ന് കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടര്‍ ശരത് ചന്ദ്ര.

തുടര്‍ച്ച യായി ശക്ത മായ മഴ പെയ്തതു വെള്ള പ്പൊക്ക ത്തിന് കാരണ മായി. കേരള ത്തിന്റെ ഭൂ പ്രകൃതി യും നിര്‍ ണ്ണായക ഘടക മായി. വികല മായ വികസ പ്രവര്‍ ത്തന ങ്ങള്‍, കയ്യേറ്റ ങ്ങള്‍ എന്നിവ സ്ഥിതി കൂടുതല്‍ രൂക്ഷ മാക്കി. ജല നിരപ്പ് ഉയര്‍ന്നത് വളരെ വേഗ ത്തില്‍ ആയതി നാല്‍ ഡാമു കള്‍ നേരത്തെ തുറന്നു വിട്ടിരുന്നു വെങ്കിൽ പോലും കാര്യ മായ മാറ്റ ങ്ങള്‍ ഉണ്ടാകു മായി രുന്നില്ല.

പ്രളയ ത്തെ ക്കുറിച്ചുള്ള അന്തിമ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി വരിക യാണ് എന്നും ഇതിനായി സംസ്ഥാന ത്തോട് വിശദാംശ ങ്ങള്‍ തേടി യിട്ടുണ്ട് എന്നും ശരത് ചന്ദ്ര അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പ്രളയ ത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍

താറാവു കള്‍ നീന്തു മ്പോള്‍ വെള്ള ത്തില്‍ ഓക്‌സിജന്‍ വര്‍ദ്ധിക്കും : ബിപ്ലബ് ദേബ്

August 29th, 2018

ducks-raise-oxygen-level-in-water-says-biplab-kumar-deb-ePathram
അഗർത്തല : താറാവു കൾ വെള്ള ത്തിലൂടെ നീന്തു മ്പോൾ ജലാ ശയ ങ്ങളി ലെ ഓക്സി ജന്റെ അളവ് വര്‍ദ്ധിക്കും എന്നുള്ള പുതിയ കണ്ടെ ത്തലു മായി ത്രിപുര മുഖ്യ മന്ത്രി ബിപ്ല ബ് കുമാർ ദേബ് രംഗത്ത്.

താറാവു കള്‍ നീന്തു മ്പോള്‍ ജലം പുന ചംക്രമണം ചെയ്യ പ്പെടു കയും ഇതി ലൂടെ ജലാ ശയ ങ്ങളില്‍ മത്സ്യ സമ്പ ത്ത് വര്‍ദ്ധി ക്കും എന്നും അദ്ദേഹം അവ കാശ പ്പെടുന്നു.

തടാകത്തിനു സമീപം താമസി ക്കുന്ന വര്‍ ക്ക് 50,000 താറാവു കുഞ്ഞു ങ്ങളെ വിത രണം ചെയ്യും. ഇതു ഗ്രാമീണ സമ്പദ് വ്യവ സ്ഥയുടെ ഉയർ ച്ചക്കു കാരണം ആവു കയും മീന്‍ പിടുത്ത ക്കാര്‍ക്കു ഗുണ കര മാവു കയും ചെയ്യും എന്നും മുഖ്യ മന്ത്രി പറഞ്ഞു. രുദ്ര സാഗര്‍ തടാക ത്തില്‍ നടന്ന ‘നീർമഹൽ ഫെസ്റ്റിവൽ ബോട്ട് റേസ്’ ഉദ്ഘാടനം ചെയ്തു പ്രസം ഗിക്കു കയാ യി രുന്നു ബിപ്ലബ് ദേബ്.

ഗ്രാമീണ സംസ്‌കാ രത്തി ന്റെ ഭാഗ മായി രുന്നു താറാവു കളെയും കോഴി കളെയും വളര്‍ത്തുക എന്നത്. കഴിഞ്ഞ 25 വര്‍ഷ ത്തോള മായി ഈ സംസ്‌കാരം ഇല്ലാ തായി. ഒരു വീട്ടില്‍ അഞ്ച് താറാവു കളെ എങ്കിലും വളര്‍ ത്തണം. ഇതി ലൂടെ കുട്ടി കള്‍ക്ക് കൂടുതല്‍ പോഷക മൂല്യ ങ്ങള്‍ ലഭി ക്കും എന്നും അദ്ദേഹം പറഞ്ഞു.

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റ ലൈറ്റും ഉണ്ടായിരുന്നു  എന്നുള്ള ശാസ്ത്ര വിരുദ്ധ മായ കാര്യങ്ങള്‍ ആധികാരികം എന്ന രീതി യില്‍ പറഞ്ഞു കൊണ്ടും അടിസ്ഥാന മില്ലാത്ത പ്രസ്താ വ നകളും മണ്ട ത്തര ങ്ങളും വിളിച്ച് പറഞ്ഞു കൊണ്ട് വിവാദ ങ്ങൾ ഉണ്ടാക്കി യിട്ടു ണ്ട് ബിപ്ലബ് ദേബ്.

ബ്രിട്ടീഷു കാരോ ടുള്ള പ്രതിഷേധമായി രവീന്ദനാഥ ടാഗോര്‍ നോബല്‍ സമ്മാനം തിരികെ കൊടുത്തു എന്നും ചൈനീസ് സഞ്ചാരി യായ ‌ഹുയാൻ സാങ് ഒരു പത്ര പ്രവര്‍ത്ത കനായി രുന്നു എന്നും ഉള്ള ചരിത്ര വിരുദ്ധ മായ പ്രസ്താ വന കളും അദ്ദേഹം നടത്തി യിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

Comments Off on താറാവു കള്‍ നീന്തു മ്പോള്‍ വെള്ള ത്തില്‍ ഓക്‌സിജന്‍ വര്‍ദ്ധിക്കും : ബിപ്ലബ് ദേബ്

Page 67 of 116« First...102030...6566676869...8090100...Last »

« Previous Page« Previous « എം.​ കെ. സ്​​റ്റാ​ലി​ൻ ഡി. എം. കെ. പ്രസിഡണ്ട്
Next »Next Page » ദുരിതാശ്വാസ ധന സഹായം അർഹത പ്പെട്ട വർക്ക് ലഭിക്കും എന്ന് ഉറപ്പു വരുത്തണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha