അഹമ്മദാബാദ് : മുൻ ഐ. പി. എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി. ഐ. ഡി. കസ്റ്റഡി യില്‍ എടുത്തു. രണ്ടു പതിറ്റാണ്ടു മുന്‍പ് സഞ്ജീവ് ഭട്ട് ബനസ്‌കന്ദ യില്‍ ഡി. സി. പി. ആയിരിക്കെ അഭി ഭാഷ കനെ വ്യാജ മയക്കു മരുന്ന് കേസിൽ പ്പെടുത്തു വാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹ ത്തിന് എതിരെ യുള്ള കേസ്.
രണ്ട് പോലീസ് ഓഫീസര്‍ മാര്‍ അടക്കം ആറു പേരെ ക്കൂടി അദ്ദേഹ ത്തിനൊപ്പം കസ്റ്റഡി യില്‍ എടു ത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ യും സംഘ് പരി വാര്‍ സംഘടന കള്‍ക്ക് എതിരെയും നിരന്തരം വിമര്‍ ശന ങ്ങള്‍ ഉയര്‍ ത്തുന്ന യാളാണ് ഭട്ട്. സോഷ്യല്‍ മീഡിയ കളില്‍ ഏറെ വിവാദ ങ്ങള്‍ ഉയര്‍ത്തു വാനും ഇദ്ദേഹത്തിനു കഴിഞ്ഞി ട്ടുണ്ട്.
Modi: Such an honour to meet you
Mohanlal: My pleasure, Modi jiModi: Your humility is so endearing
Mohanlal: You're so kindModi: No, seriously. You're the Father of the Nation and still you took time out to meet me
Mohanlal: No, no Modi ji, that was Mohandas Karamchand Gandhi pic.twitter.com/Axe83Fsau5— Sanjiv Bhatt (IPS) (@sanjivbhatt) September 4, 2018
2002 ലെ ഗുജറാത്ത് കലാപ ത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന നരേന്ദ്ര മോഡി യുടെ പങ്കിനെ കുറിച്ച് ഭട്ട് സുപ്രിം കോടതി യിൽ സത്യ വാങ് മൂലം നല്‍കി യിരുന്നു. നരേന്ദ്ര മോഡി യുടെ അപ്രീതിക്കു ഇര യായ സഞ്ജീവ് ഭട്ടിനെ 2015 ൽ ഇന്ത്യൻ പോലീസ് സർവ്വീ സിൽ നിന്നും പിരിച്ചു വിട്ടു.