ഡെറാഡൂണ്‍ : പശുവിനെ രാഷ്ട്ര മാതാവ് ആയി പ്രഖ്യാ പിക്കണം എന്ന ആവശ്യവു മായി ഉത്തരാ ഖണ്ഡ് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യ അവത രിപ്പിച്ച പ്രമേയം ഉത്തരാ ഖണ്ഡ് നിയമ സഭ പാസ്സാക്കി.
ഓക്‌സിജന്‍ ശ്വസിച്ച്, ഓക്സിജൻ തന്നെ പുറത്തു വിടുന്ന മൃഗ മായ പശു വിനെ രാഷ്ട്ര മാതാവ് ആയി പ്രഖ്യാ പിക്കണം എന്നതായിരുന്നു രേഖ ആര്യ പ്രമേയ ത്തില്‍ പറഞ്ഞത്.
गाय को राष्ट्रमाता का दर्जा दिलाने तथा गाय के संरक्षण एवं संवर्द्धन हेतु मीडिया के माध्यम से जानकारी उपलब्ध कराते हुए। pic.twitter.com/aqR4FkiD9h
— Rekha Arya (@rekhaaryaoffice) September 20, 2018
തുടര്‍ന്ന് പശു ക്കളെ ക്കുറിച്ചുള്ള നിരവധി പ്രത്യേക തകള്‍ അവര്‍ വിശദീകരിച്ചു. ഗോ മൂത്ര ത്തിന്റെ ഗുണ ഗണ ങ്ങളും മന്ത്രി വ്യക്തമാക്കി. കുഞ്ഞു ങ്ങള്‍ക്ക് പശു വിന്റെ പാല്‍ നല്‍കുന്നത് നല്ലത് എന്നും ശാസ്ത്രീയ മായി തെളി യിക്ക പ്പെട്ടതാണ്. രാഷ്ട്ര മാതാവ് സ്ഥാനം നൽകുന്ന തോടെ പശു ക്കളെ സംരക്ഷി ക്കുന്ന തിനുള്ള പ്രയത്‌നം അധികരിക്കും എന്നും രേഖ ആര്യ വിശദീ കരിച്ചു.
പ്രതിപക്ഷ ത്തിന്റെ പിന്തുണ യോടെ യാണ് പ്രമേയം പാസ്സാ ക്കി യത്. പ്രമേയം കേന്ദ്ര സര്‍ക്കാരിന് കൈ മാറും.