ന്യൂഡല്‍ഹി : രാജ്യത്തെ കേന്ദ്രീയ വിദ്യാലയ ങ്ങ ളിലെ ഈശ്വര പ്രാർത്ഥന ഹിന്ദുമതവു മായി ബന്ധ പ്പെട്ട താണ് എന്നും അതി നാൽ സ്കൂളു കളിലെ പ്രാർത്ഥന നിർത്ത ലാക്കണം എന്നും ആവശ്യ പ്പെടുന്ന ഹർജി സുപ്രീം കോടതി യുടെ ഭരണ ഘടനാ ബെഞ്ചി ലേക്ക് അയച്ചു. സർ ക്കാർ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ഏതെ ങ്കിലും ഒരു മത ത്തിന് പ്രചാരം കൊടുക്കുന്നത് ശരി യല്ല.
രാജ്യത്തെ 1,125 കേന്ദ്രീയ വിദ്യാലയ ങ്ങളിൽ പഠി ക്കുന്ന വിവിധ മത വിശ്വാസി കളായ കുട്ടി കളെല്ലാം ‘അസ തോമാ സദ്ഗമ യാ…’ എന്നു തുട ങ്ങുന്ന പ്രാർത്ഥനാ ഗാനം ആലപി ക്കേണ്ടി വരുന്ന തായി ചൂണ്ടി ക്കാണിച്ചു കൊണ്ട് മധ്യ പ്രദേശില്‍ നിന്നും അഡ്വ. വിനായക് ഷാ നൽ കിയ ഹർജി യാണ് സുപ്രീം കോടതി യുടെ ഭരണ ഘടനാ ബെഞ്ചിലേക്ക് വിടുന്നത്.
പൗരൻമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു നൽകിയ ഭരണ ഘടന നിലനില്‍ക്കെ ഏതെ ങ്കിലും ഒരു മതത്തി ന്റെ പ്രാർത്ഥനാ ഗാനം അടിച്ചേൽപ്പിക്കരുത് എന്നും ഹർജിയിൽ ആവശ്യ പ്പെട്ടു.
വിദ്യാർത്ഥികളിൽ ശാസ്ത്ര പഠനാഭിരുചി വളർത്തു ന്നതിന് പ്രാർത്ഥനകൾ തടസ്സം നിൽ ക്കുന്നു. പ്രതി ബന്ധ ങ്ങൾ തരണം ചെയ്യാൻ പ്രായോ ഗിക മാർഗ്ഗ ങ്ങൾ തേടു ന്നതിനു പകരം ദൈവ ത്തിൽ അഭയം തേടാ നാകും വിദ്യാർത്ഥി കൾ ശ്രമിക്കുക. ഇതു കുട്ടി കള്‍ക്ക് ദോഷം ചെയ്യും.
സർക്കാർ പണം മുടക്കുന്ന സ്കൂളു കളിലോ മറ്റു വിദ്യാ ഭ്യാസ സ്ഥാപന ങ്ങളിലോ ഏതെ ങ്കിലും ഒരു മത ത്തിനു പ്രചാരം നൽകു ന്നത് ശരിയല്ല എന്നും ഹർജി യിൽ ചൂണ്ടി ക്കാട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുട്ടികള്‍, മനുഷ്യാവകാശം, വിദ്യാഭ്യാസം