അബുദാബി : അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി ഒരുക്കുന്ന ‘ഫിയസ്റ്റ – 2019’ എന്ന ആഘോഷ പരിപാടി അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ഫെബ്രുവരി 1 വെള്ളി യാഴ്ച രാവിലെ 9 മണി മുതൽ തുടക്കമാവും.
മലയാള സിനിമ യുടെ കാരണവർ, നടനും നിർമ്മാ താവും സംവി ധായ കനു മായ പത്മശ്രീ. മധു, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, അങ്ക മാലി എം. എൽ. എ. റോജി എം. ജോൺ, ഇന്ത്യൻ ഇസ്‌ലാ മിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി എന്നിവർ സംബ ന്ധി ക്കും.
മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിറുത്തി ‘ചല ച്ചിത്ര രത്ന പുര സ്കാരം’ പത്മശ്രീ. മധു വിനു സമ്മാനിക്കും. ഗൾഫ് മേഖല യിലെ മികച്ച റേഡി യോ പ്രക്ഷേപണ ത്തിനുള്ള ‘ഗ്ലോബൽ വോയ്‌സ് പുര സ്കാരം’ പ്രവാസി ഭാരതി റേഡിയോ ഡയറക്ടർ ചന്ദ്ര സേനൻ ഏറ്റു വാങ്ങും.
യു. എ. ഇ. തല ത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോൾ ഗാന മത്സരത്തോടെ രാവിലെ 9 മണിക്ക് ഫിയസ്റ്റ 2019 തുടക്കമാവും. സിനി മാറ്റിക് ഡാൻസ് മത്സരം, ഉദയൻ എടപ്പാൾ അവ തരി പ്പി ക്കുന്ന സാൻഡ് ആർട്ട് ഷോ, അയ്‌മ മ്യൂസിക് മെല്ലോ ടീമിന്റെ മ്യൂസി ക്കൽ – കോമഡി ഷോ, ആൻറിയ അബു ദാബി അംഗ ങ്ങൾ അവ തരി പ്പിക്കുന്ന വിവിധ കലാ പരിപാടി കളും ഫിയസ്റ്റ 2019 ആഘോഷ ത്തിന്റെ ഭാഗ മായി അരങ്ങേറും.
കൂടുതൽ വിവര ങ്ങൾക്ക് 055 846 9171 എന്ന നമ്പറി ൽ ബന്ധ പ്പെടുക. (സ്വരാജ്)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, ബഹുമതി, സംഘടന