അബുദാബി : അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷൻ (ആൻറിയ) അബു ദാബി ചാപ്റ്റർ ‘ഗ്‌ളിറ്റ്‌സ് 2018’ എന്ന പേരിൽ ഒരുക്കുന്ന ക്രിസ്മസ്-പുതു വൽസര ആ ഘോഷം വൈവിധ്യമാർന്ന പരിപാടി കളോടെ ജനു വരി 26 ന് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ചു നടക്കും എന്ന് ഭാര വാഹികൾ അറിയിച്ചു.
പ്രമുഖ വാഗ്‌മി അബ്ദുൽ സമദ് സമദാനി, പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി, അങ്കമാലി എം. എൽ. എ. റോജി എം. ജോൺ തുടങ്ങി യവർ മുഖ്യ അതിഥി കളായി സംബന്ധിക്കും.
ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 9 മുതൽ ക്രിസ്മസ് കാരൾ മൽസരവും സിനിമാറ്റിക് ഡാൻസ് മൽസര വും ഒരുക്കിയിട്ടുണ്ട്. തുടർന്ന് നാടൻ പാട്ടുകളുടെ ആവിഷ്‌കാരവും നാടൻ കലാ രൂപ ങ്ങളു ടെ ദൃശ്യാ വിഷ്‌കാരവുമായി ചൊല്ലി യാട്ടവും പത്തു മിനിറ്റിനകം 101 കലാ കാരന്മാരെ അനുകരിക്കുന്ന കലാ ഭവൻ സതീഷിന്റെ അനുകരണ വിസ്മയം പരി പാടി യും നടക്കും.
ആർ. ജെ. മാത്തുക്കുട്ടി യുടെ പ്രത്യേക സംവാദ പരി പാടി യും ‘സൂര്യൻ’ എന്ന നാടകവും വിവിധ കലാ പരി പാടി കളും അവതരി പ്പിക്കും.
ഉച്ചക്ക് ശേഷം ആരംഭിക്കുന്ന പൊതു സമ്മേളന ത്തിൽ അബ്ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. റോജി എം. ജോൺ എം. എൽ. എ, തിയോഫില ലോജി സ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടർ ഔസേപ്പച്ചൻ തെക്കേ ടത്ത്, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാൻ, എൻ. ടി. വി. ചെയർമാൻ മാത്തു ക്കുട്ടി കടോൺ, അങ്കമാലി ഫിസാറ്റ് എൻജിനീയ റിംഗ് കോളജ് ചെയർമാൻ പോൾ മുണ്ടാടൻ, മൂലൻസ് ബിസി നസ് ഗ്രൂപ്പ് എം. ഡി. ജോസ് മൂലൻ എന്നിവർ ചടങ്ങില്‍ സംബ ന്ധിക്കും.
യു. എ. ഇ. യിലും ഇന്ത്യയിലും ഒട്ടേറെ ചാരിറ്റി പ്രവർ ത്തന ങ്ങൾ നടത്തുന്ന ആൻറിയ ‘ഗ്‌ളിറ്റ്‌സ് 2018’ നോടനു ബന്ധിച്ച് ഒരു ആൻറിയ അംഗ ത്തിനു സൗജന്യ മായൊരു ‘ഗ്‌ളിറ്റ്‌സ് ഹോം’ നിർമിച്ചു നൽകും. ഈ പദ്ധതിയുടെ ഫണ്ട് കൈമാറ്റം ചടങ്ങിൽ റോജി ജോൺ എം. എൽ. എ. നിർവ്വ ഹിക്കും.
റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന പരിപാടി യിൽ മേജർ ടോം ലൂയിസിനെ ആദരിക്കും. ആൻറിയ അംഗ ങ്ങളുടെ മക്കളിൽ വിദ്യാ ഭ്യാസ മികവ് പുലർത്തുന്നവർക്ക് അക്കാദമിക് എക്‌സലൻസ് അവാർഡ് സമ്മാനിക്കും.
ആൻറിയ ‘ഗ്‌ളിറ്റ്‌സ് 2018’ ബിസിനസ്സ് എക്‌സലൻസ് അവാർഡ് അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജ് ചെയർ മാൻ പോൾ മുണ്ടാടനും ബിസിനസ്സ് എൻ. ആർ. ഐ. പുരസ്‌കാരം മൂലൻസ് ബിസിനസ് ഗ്രൂപ്പ് എം. ഡി. ജോസ് മൂലനും സമ്മാനിക്കും.
ആൻറിയ അബുദാബി ചാപ്റ്റർ വൈസ് പ്രസിഡണ്ട് ആന്റണി ഐക്കനാടൻ, ഗ്‌ളിറ്റ്‌സ് 2018 ജനറൽ കൺ വീനർ മാർട്ടിൻ ജോസഫ് മൂഞ്ഞേലി, ജോയിന്റ് ജനറൽ കൺവീനർ ജോയ് ജോസഫ്, തിയോഫില ലോജി സ്റ്റിക്‌സ് എം. ഡി. ഔസേപ്പച്ചൻ തെക്കേടത്ത്, അജി പത്ഭ നാഭൻ, കെ. ജെ. സ്വരാജ്, ജസ്റ്റിൻ പോൾ, വിദ്യാ സിൽ സൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
- ആന്റിയ രക്ത ദാന ക്യാമ്പ്
- കെ. എസ്. ചിത്രയെ ആദരിക്കുന്നു
- അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷന്‍ പുതു വത്സര ആഘോഷം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, അബുദാബി, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന