തിരുവനന്തപുരം : പ്രായ പൂർത്തി യാകാത്ത പെൺ കുട്ടി യെ പീഡിപ്പിച്ച കേസിൽ മത പ്രഭാഷകന്‍ കൂടി യായ പള്ളി ഇമാമിന് എതിരെ പോക്സോ നിയമം അനു സരിച്ച് കേസ് എടുത്തു.തൊളിക്കോട് ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ടിന്‍റെ പരാതി യിൽ തൊളി ക്കോട് ജമാ അത്ത് ഇമാം ആയി രുന്ന ഷഫീഖ് അൽ ഖാസിമി ക്ക് എതിരെ യാണ് വിതുര പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
സംഭവം നടന്ന് ദിവസ ങ്ങള്‍ കഴി ഞ്ഞിട്ടും പെണ്‍ കുട്ടി യോ ബന്ധുക്കളോ പരാതി നല്‍കാ ത്തതി നാല്‍ കേസ്സ് എടുത്തിരുന്നില്ല. മുന്‍ കൂര്‍ ജാമ്യ ത്തിനായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപി ച്ചതിനു പിന്നാലെ യാണ് ഇപ്പോള്‍ പോക്സോ പ്രകാരം കേസ്സ് എടുത്തത്.
സ്കൂളിൽ നിന്നും മടങ്ങി വന്ന വിദ്യാർ ത്ഥിനിയെ പ്രലോഭി പ്പിച്ച് ശഫീഖ് അൽ ഖാസിമി സ്വന്തം ഇന്നോവ കാറില്‍ കയറ്റി വിജന മായ വന മേഖല യിലേക്ക് കൊണ്ടു പോവുക യായി രുന്നു. യൂണി ഫോം ധരിച്ച വിദ്യാർ ത്ഥിനി കാറില്‍ ഇരി ക്കു ന്നത് കണ്ടു വന്ന നാട്ടു കാരി യായ ഒരു പെണ്‍ കുട്ടി അറിയിച്ചത് അനുസരിച്ച് സമീപത്തെ തൊഴിലുറപ്പ് സ്ത്രീകള്‍ എത്തിയ പ്പോള്‍ വിദ്യാർ ത്ഥിനി യു മായി ഇമാം കടന്നു കളയുക യായി രുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പീഡനം, മതം, മനുഷ്യാവകാശം, വിവാദം, സാമൂഹികം