മലപ്പുറം : സ്ത്രീ പള്ളി പ്രവേശനവു മായി ബന്ധപ്പെട്ട കോടതി ഇട പെടൽ രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കും എന്ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലി ക്കുട്ടി മുസ്‌ലിയാർ.
ആരാധനകൾക്കു വേണ്ടി മുസ്‌ലിം സ്ത്രീ കളുടെ പള്ളി പ്രവേശനം ഇസ്‌ലാം അനു വദിക്കു ന്നില്ല എന്നും വിശ്വാ സവു മായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങ ളിൽ കോടതി യോ ഭരണ കൂടമോ പെടുന്നത് ദൂര വ്യാപക മായ പ്രത്യാഘാത ങ്ങള്‍ക്ക് ഇട വരുത്തും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പര പുരു ഷൻ മാർ ബന്ധ പ്പെടുന്ന സ്ഥല ങ്ങളിൽ സ്ത്രീ കൾ ഇട കലരാൻ പാടില്ല എന്നാണ് ഖുർആൻ പറയു ന്നത്. സ്ത്രീ കൾക്ക് പ്രാര്‍ത്ഥന നിര്‍വ്വ ഹിക്കു വാന്‍ അവ രുടെ വീടു കളാണ് ഉത്തമം എന്ന താണ് സമസ്ത യുടെ നിലപാട്.
പൂണെയിലെ മുഹ മ്മദീയ ജുമാ മസ്ജി ദില്‍ പ്രവേ ശനം നിഷേധിച്ചു എന്ന് കാണിച്ചു കൊണ്ട്, മുസ്ലീം പള്ളിക ളിൽ സ്ത്രീ കൾക്ക് നിയന്ത്രണ മില്ലാതെ പ്രവേശനം അനുവദി ക്കണം എന്ന ഹര്‍ജി യുമായി മഹാ രാഷ്ട്ര യിലെ ദമ്പതി മാര്‍ കോടതി യില്‍ എത്തുകയും ഹര്‍ജി യില്‍ കേന്ദ്ര സര്‍ ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡി നും ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഈ സാഹചര്യ ത്തി ലാണ് അദ്ദേഹം മാധ്യമ ങ്ങളോട് പ്രതികരിച്ചത്.
- പ്രതീകാത്മക ചിത്രം : ബ്ലാങ്ങാട് ജുമാ മസ്ജിദ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, മതം, മനുഷ്യാവകാശം, വിവാദം, സ്ത്രീ