തൃശ്ശൂര്‍ : പൂരത്തിന് ആനകളെ എഴുന്ന ള്ളി ക്കുന്ന തിന് നിയന്ത്രണങ്ങള്‍ ഉണ്ട് എന്ന് ജില്ലാ കളക്ടര്‍ ടി. വി. അനു പമ. നീരുള്ളവ, മദ പ്പാട് ഉള്ളവ, വെടി ക്കെട്ട് നടക്കു മ്പോള്‍ വിരണ്ട് ഓടുന്ന തര ത്തില്‍ ഉള്ളവ എന്നി ങ്ങനെ യുള്ള ആന കളെ മെയ് 12, 13, 14 തിയ്യതി കളില്‍ തൃശ്ശൂര്‍ ടൗണിന്ന് അകത്ത് പ്രവേശി ക്കുന്നതില്‍ വിലക്കുണ്ട്.
ഏതെങ്കിലും ഒരു ആനയെ ഉദ്ദേശിച്ച് ഇറക്കി യിരി ക്കുന്ന ഉത്തരവല്ല. എല്ലാ വര്‍ഷവും പൂരത്തിനോട് അനു ബന്ധിച്ച് നല്‍കി വരാരുള്ള പൊതു നിര്‍ദ്ദേ ശമാണ് എന്നും ഇത് നോക്കി യിട്ട് തന്നെയാണ് സംഘാടകര്‍ ആനയെ കൊണ്ടു വരുന്നതും മൃഗ ഡോക്ടര്‍ മാര്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും.
തൃശ്ശൂര്‍ പൂരമാകുമ്പോള്‍ ഇതൊരു ഉത്തരവ് ആയി ഇറക്കി നടപ്പി ലാക്കുക യാണ് ചെയ്യുന്നത് എന്നും കളക്ടര്‍ പറഞ്ഞു. ചില ആനകളെ എഴുന്നള്ളി ക്കുന്നത് മുമ്പേ നിരോധി ച്ചിരുന്നതാണ്. നിരോ ധനം ഇപ്പോഴും നീക്കി യിട്ടില്ല എന്നും കളക്ടര്‍ വ്യക്തമാക്കി.
അതേ സമയം ഈ വില ക്കുള്ള ആനകളില്‍ തെച്ചി ക്കോട്ട്കാവ് രാമ ചന്ദ്രന്‍ ഉള്‍ പ്പെടുമോ എന്നുള്ള ചോദ്യ ത്തിന് കോടതി യുടെ പരി ഗണന യിലുള്ള വിഷയ ത്തില്‍ പ്രതി കരി ക്കാനില്ല എന്നും കോടതി ഉത്തരവ് എന്താണ് എങ്കില്‍ അത് നടപ്പി ലാക്കും എന്നും അവര്‍ അറി യിച്ചു.