ബെംഗളൂരു : കോണ്‍ഗ്രസ്സ് പ്രാബല്യത്തില്‍ കൊണ്ടു വരുന്ന ‘ന്യായ്’ പദ്ധതി യിലൂടെ രാജ്യ ത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീ വിപ്പി ക്കും എന്ന് രാഹുല്‍ ഗാന്ധി.
നോട്ടു നിരോധനത്തിലൂടെ നരേന്ദ്ര മോഡി രാജ്യത്തി ന്റെ സമ്പദ് വ്യവ സ്ഥയെ തകര്‍ത്തു എന്ന രൂക്ഷമായ വിമര്‍ ശനം നടത്തി ക്കൊണ്ടാണ് കോണ്‍ഗ്രസ്സ് അദ്ധ്യ ക്ഷന്‍ രാഹുല്‍ ഗാന്ധി മൈസൂരു വിലെ തെര ഞ്ഞെടുപ്പു റാലി യില്‍ സംസാ രിച്ചത്.
നോട്ട് നിരോധനം കൊണ്ട് സമ്പദ് വ്യവസ്ഥ തകര്‍ക്കുക മാത്രമല്ല അതോ ടൊപ്പം ഫാക്ടറി കള്‍ അടച്ചു പൂട്ടി. തൊഴി ലില്ലായ്മ വര്‍ദ്ധിച്ചു. രാജ്യ ത്തെ ഏറ്റവും പാവ പ്പെട്ട ഇരുപത് ശതമാനം ആളുകള്‍ക്ക് വരുമാനം ഉറപ്പാ ക്കുന്ന കോണ്‍ ഗ്രസ്സി ന്റെ ‘ന്യായ്’ പദ്ധതി, കൈവരി ക്കാന്‍ സാധിക്കുന്ന ലക്ഷ്യ മാണ് എന്നും രാഹുല്‍ പറഞ്ഞു.
‘ന്യായ്’ നിങ്ങള്‍ക്ക് പണം കയ്യില്‍ തരും. പണം കിട്ടുന്ന തോടെ നിങ്ങള്‍ക്ക് സാധന ങ്ങള്‍ വാങ്ങാന്‍ സാധിക്കും. അതോടെ സമ്പദ് വ്യവസ്ഥ പുന രു ജ്ജീ വിക്ക പ്പെടും. തൊഴില്‍ രഹിത രായ യുവാ ക്കള്‍ ക്ക് തൊഴില്‍ ലഭിക്കും. സര്‍ ക്കാര്‍ ജോലി കളി ലെ 22 ലക്ഷം ഒഴിവു കള്‍ നികത്തും.
ഒരു വര്‍ഷം കൊണ്ട് ഇത് നടപ്പാ ക്കുകയും ചെയ്യും. പത്തു ലക്ഷം യുവാ ക്കള്‍ ക്ക് പഞ്ചാ യത്തു കളി ല്‍ തൊഴില്‍ ലഭിക്കും. രാജ്യത്തെ അതി സമ്പന്നര്‍ക്ക് പണം നല്‍കാന്‍ നരേന്ദ്ര മോഡിക്കു കഴിയും എങ്കില്‍ കോണ്‍ ഗ്രസ്സി നും ജെ. ഡി. എസിനും രാജ്യത്തെ ഏറ്റ വും പാവ പ്പെട്ട വര്‍ക്ക് പണം നല്‍കാന്‍ സാധി ക്കും എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.