ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ പള്ളി കളിൽ പ്രവേശി പ്പിക്കണം എന്ന് ആവ ശ്യപ്പെട്ട് ഹിന്ദു മഹാ സഭ കേരള ഘടകം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പള്ളി പ്രവേ ശന ആവശ്യവു മായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാം എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചി ന്‍റെ താണ് നടപടി.
പര്‍ദ്ദ നിരോധിക്കണം എന്നും ഹര്‍ജി യില്‍ ആവശ്യ പ്പെട്ടി രുന്നു. ഈ ആവശ്യ വും സുപ്രീം കോടതി തള്ളി. മുസ്ലീം സ്ത്രീകൾക്ക് വേണ്ടി കോടതി യെ സമീപി ക്കുവാൻ അഖില ഭാരത ഹിന്ദു മഹാ സഭക്ക് അവകാശ മില്ല എന്നും അടി വര യിട്ടു പറഞ്ഞു.
ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് മുന്‍പ് ഹൈ ക്കോട തി യില്‍ സമര്‍ പ്പിച്ച ഹര്‍ജി യും തള്ളി യിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് സുപ്രീം കോടതി യില്‍ ഹര്‍ജി നല്‍കിയത്. അഖില ഭാരത ഹിന്ദു മഹാ സഭ സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി ദെത്താ ത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹരജി സമര്‍പ്പി ച്ചത്.
- pma