കോഴിക്കോട് : കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലി യാരുടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജം എന്ന് സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ.
കഴിഞ്ഞ വര്‍ഷം അന്തരിച്ച ഗ്രാന്‍ഡ് മുഫ്തി അഖ്തര്‍ റാസാ ഖാന്റെ ഔദ്യോ ഗിക പിന്‍ ഗാമി യായി നിയമി ച്ചിരി ക്കുന്നത് അദ്ദേഹ ത്തിന്റെ മകന്‍ മുഫ്തി അസ്ജദ് റാസാ ഖാനെ യാണ്.
ഇക്കാര്യം ബറേല്‍വി പണ്ഡിത നേതൃത്വം രേഖാമൂലം അറി യിച്ചു എന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലി ക്കുട്ടി മുസ്ലി യാര്‍, ഡോ. ബഹാ വു ദ്ദീന്‍ മുഹമ്മദ് നദ്വി എന്നി വര്‍ പ്രസ്താവിച്ചു.
അസ്ജദ് റസാഖാനെ ഗ്രാന്‍ഡ് മുഫ്തി യായി നിയമിച്ച തിന്റെ ഔദ്യോ ഗിക രേഖ കളും സമസ്ത നേതാക്കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ വെച്ച് മാധ്യമങ്ങ ള്‍ക്ക് നല്‍കി. ഏപ്രില്‍ ഒന്നാം തീയ്യ തി മാത്ര മാണ് നിയമനം സംബ ന്ധിച്ച് ഔദ്യോ ഗിക തീരു മാനം കൈ ക്കൊണ്ടത്.
എന്നാല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി യായി കാന്തപുരം എ. പി. അബൂ ബക്കര്‍ മുസ്ലി യാരെ നിയമി ച്ചതായി കഴിഞ്ഞ മാസം മുത ലാണ് എ. പി. വിഭാഗം സുന്നി കള്‍ അവ കാശ പ്പെട്ടു തുട ങ്ങിയത്. വിദേശ രാജ്യങ്ങളില്‍ അടക്കം വിവിധ കേന്ദ്ര ങ്ങളില്‍ സ്വീകരണ ചടങ്ങു കളും ഇതി ന്റെ പേരില്‍ സംഘടിപ്പി ച്ചിരുന്നു.
ലോകമെമ്പാടും പോയി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എന്ന രീതി യിലാണ് അബൂ ബക്കര്‍ മുസ്ലിയാര്‍ തന്നെ പരി ചയ പ്പെടുത്തു കയും ചെയ്യുന്നത്. ഇത് വിശ്വാ സികള്‍ തിരി ച്ചറി യണം എന്നും സമസ്ത കേരള ജം ഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രറി കെ. ആലി ക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.